'റിയയെ അറസ്​റ്റ്​ ചെയ്യൂ' -ഇതാണോ വാർത്ത? റിപ്പബ്ലിക്​ ടി.വിയോട്​ കോടതി

മുംബൈ: 'റിയ ചക്രവർത്തിയെ അറസ്​റ്റ്​ ചെയ്യൂ' എന്ന്​ ആവശ്യപ്പെടുന്നതാണോ വാർത്തയെന്ന്​ റിപ്പബ്ലിക്​ ടി.വിയോട്​ ബോംബെ ഹൈ​ക്കോടതി. സുശാന്ത്​ സിങ്​ രജ്​പുതി​െൻറ മൃതശരീര ചിത്രങ്ങൾ സം​പ്രേഷണം ചെയ്യുന്നത്​ എന്തടിസ്​ഥാനത്തിലാണെന്നും അദ്ദേഹത്തി​െൻറ മരണം ആത്​മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ ചാനൽ ഊഹാപോഹങ്ങൾ ​പ്രചരിപ്പിക്കുന്നത്​ എന്തിനാണെന്നും കോടതി ചോദിച്ചു.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന കേസന്വേഷണത്തിനിടയിൽ ഇന്നയാളെ അറസ്​റ്റ്​ ചെയ്യണമെന്ന്​ ആവശ്യപ്പെടുന്നതും ആരെയൊക്കെ അറസ്​റ്റ്​ ചെയ്യണമെന്ന്​ പ്രേക്ഷകരോട്​ ചോദ്യമുന്നയിക്കുന്നതുമൊക്കെ 'അന്വേഷണാത്​മക പത്രപ്രവർത്തനം' ആണോ എന്ന്​ കോടതി റിപ്പബ്ലിക്​ ടി.വിയോട്​ ആരാഞ്ഞു. 'അറസ്​റ്റ് റിയ' എന്ന ഹാഷ്​ടാഗിൽ റിപ്പബ്ലിക്​ ചാനൽ നടത്തിയ കാമ്പയിനെയും സുശാന്തി​​െൻറ മരണവുമായി ബന്ധ​പ്പെട്ട്​ ചാനൽ ​സം​പ്രേഷണം ചെയ്​ത റി​പ്പോർട്ടുകളെയും പരാമർശിച്ചാണ്​ ചീഫ്​ ജസ്​റ്റിസ് ദീപാങ്കർ ദത്തയും ജസ്​റ്റിസ്​ ജി.എസ്​. കുൽക്കർണിയും അടങ്ങിയ ബെഞ്ച്​ ചോദ്യങ്ങളുന്നയിച്ചത്​.

​ 'അറസ്​റ്റ്​ റിയ എന്ന കാമ്പയിൻ എങ്ങനെയാണ്​ വാർത്തയാകുന്നത്​? മരണം ആത്​മഹത്യയാണോ കൊലപാതകമാണോ എന്ന്​ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സമയത്ത്​ ഒരു ചാനൽ അത്​ ​െകാലപാതകമാണെന്ന്​ ഉറപ്പിച്ചു പറയുന്നത്​ എന്തടിസ്​ഥാനത്തിലാണ്​? ഇതാണോ അന്വേഷണാത്​മക പത്രപ്രവർത്തനം? ആത്​മഹത്യ റിപ്പോർട്ട്​ ചെയ്യു​േമ്പാൾ പാലിക്കേണ്ട അടിസ്​ഥാന മര്യാദകളുണ്ട്​. വൈകാരിക തലക്കെട്ടുകളോ നിരന്തര ആവർത്തനങ്ങളോ പാടില്ല. സാക്ഷിയെ വിടൂ, നിങ്ങൾ മരിച്ചയാളെപ്പോലും വെറുതെ വിട്ടില്ല. ഒരു സ്​ത്രീയുടെ അവകാശങ്ങളെ വകവെക്കാതെയായിരുന്നു നിങ്ങൾ അവരെ ചിത്രീകരിച്ചത്​' -റിപ്പബ്ലിക്​ ടി.വിക്കുവേണ്ടി ഹാജരായ അഭിഭാഷക മാളവിക ത്രിവേദിയോട്​ കോടതി ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.