ദേവീന്ദർ സിങ്ങി​െൻറ പൊലീസ്​ മെഡൽ തിരിച്ചെടുത്തു

ന്യൂഡൽഹി: തീവ്രവാദികൾക്കൊപ്പം അറസ്​റ്റിലായ ഡി.എസ്​.പി ദേവീന്ദർ സിങ്ങി​ന്​ സമ്മാനിച്ച പൊലീസ്​ മെഡൽ അവാർഡ് ​ തിരിച്ചെടുത്തു. ദേവീന്ദറിന്​ ജമ്മുകശ്​മീർ പൊലീസ്​ നൽകിയ ഷേർ -ഇ കശ്​മീർ ഗാലൻററി അവാർഡ്​ പിൻവലിച്ചു കൊണ്ട്​ കശ്​മീർ ലഫ്​.ഗവർണർ ഉത്തരവ്​ പുറത്തിറക്കി.

അറസ്​റ്റിലായ ദേവീന്ദർ സിങ്ങിനെ പിരിച്ചുവിടണമെന്ന്​ ആവശ്യപ്പെട്ട്​ ജമ്മുകശ്​മീർ പൊലീസ്​ ആഭ്യന്തരമന്ത്രാലയത്തിന്​ കത്തെഴുതിയിരുന്നു. ഇതേ തുടർന്നാണ്​ പൊലീസ്​ ഗാലൻററി അവാർഡ്​ പിൻവലിച്ചിരിക്കുന്നത്​. സർവീസിൽ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ടുള്ള കശ്​മീർ പൊലീസി​​​െൻറ കത്തിലും ഉടൻ നടപടിയുണ്ടാകും.

ശനിയാഴ്ച രണ്ട്​ ഹിസ്ബുൽ ഭീകരർക്കൊപ്പം ഡൽഹിയിലേക്കുള്ള കാർ യാത്രക്കിടെ ദേവീന്ദർ സിങ്ങിനെ പൊലീസ് അറസ്​റ്റു ചെയ്​തത്​. ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്നും അഞ്ച്​ ഗ്രനേഡുകളും എ.കെ 47 തോക്കും പിടിച്ചെടുത്തിരുന്നു.

തീവ്രവാദികളെ ലക്ഷ്യ സ്ഥാനത്ത്​ എത്തിക്കുന്നതിന് 12 ലക്ഷം രൂപ ലഭിച്ചെന്ന്​ ചോദ്യം ചെയ്യലിൽ ദേവീന്ദർ സമ്മതിച്ചതായി പൊലീസ്​ വ്യക്തമാക്കിയിരുന്നു. അറസ്​റ്റിനെ തുടർന്ന്​ ശ്രീനഗറിലുള്ള വേദീന്ദറി​​​െൻറ വസതിയിൽ നടത്തിയ റെയ്​ഡിൽ ഗ്രനേഡുകളും തോക്കുകളും പിടിച്ചെടുത്തിരുന്നു.

Tags:    
News Summary - Arrested DSP Davinder Singh's J&K Police Medal 'Forfeited', Says Govt Order - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.