മഹാരാഷ്​ട്രയിൽ ബഹുനില കെട്ടിടം തകർന്നുവീണു; 70 പേരോളം കുടുങ്ങിയതായി വിവരം

റായ്​ഗഡ്​: മഹാരാഷ്​ട്രയിൽ ബഹുനില കെട്ടിടം തകർന്നു. 15 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. 70 പേർ കെട്ടിട അവശിഷ്​ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ്​ വിവരം. റായ്​ഗഡ്​ ജില്ലയിലാണ്​ സംഭവം.

തിങ്കളാഴ്​ച വൈകി​ട്ടോടെയാണ്​ അപകടം. ധാരാളം കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടമാണ്​ തകർന്നത്​. സ്​ഥലത്ത്​ ദേശീയ ദുരന്ത നിവാരണ സംഘമെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട്​ ചെയ്​തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

Tags:    
News Summary - Around 70 Feared Trapped After Maharashtra Building Collapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.