Posted On
date_range Updated On
date_range തമിഴ്‌നാട്ടിലെ മദ്യശാലയില്‍ നിന്ന് 12 കുപ്പി വൈന്‍ കാണാനില്ല; എലി കുടിച്ചതായി വിശദീകരണം
ഉദകമണ്ഡലം: ഗൂഡല്ലൂരിലെ തമിഴ്‌നാട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യശാല ലോക്ഡൗണിന് ശേഷം തുറന്നപ്പോള്‍ അധികൃതര്‍ ഞെട്ടി. സീല്‍ ചെയ്ത് സൂക്ഷിച്ച 12 കുപ്പികളിലെ വൈന്‍ കാണാനില്ല. ഗൂഡല്ലൂരിലെ കാദമ്പുഴ മദ്യശാലയില്‍ തിങ്കളാഴ്ചയാണ് സംഭവം.
തുറന്നുകിടക്കുന്ന കുപ്പികളുടെ അടപ്പ് പരിശോധിച്ചപ്പോള്‍ എല്ലാത്തിലും മൂര്‍ച്ചയേറിയ പല്ലിന്റെ അടയാളം കാണപ്പെട്ടു. മദ്യശാലയില്‍ നേരത്തെ തന്നെ എലിശല്യം ഉണ്ടായിരുന്നു. ഇതോടെ, എലികള്‍ തന്നെയാണ് വൈന്‍ കുടിച്ചത് എന്നായി ജീവനക്കാര്‍.
സൂപ്പര്‍വൈസറും മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ അധികൃതരും എത്തി അന്വേഷണ നടത്തിയെങ്കിലും, എലി തന്നെയാണ് മദ്യം കുടിച്ചുതീര്‍ത്തെന്ന കണ്ടെത്തലിലാണ് ഇവരും എത്തിയത്. 1500ഓളം രൂപയുടെ മദ്യമാണത്രെ എലികള്‍ കുടിച്ചുതീര്‍ത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.