Posted On
date_range Updated On
date_range അര്‍ണബ് ഗോസ്വാമിക്ക് 'വൈ' കാറ്റഗറി സുരക്ഷ
ന്യൂഡല്‍ഹി: ടൈംസ് നൗ ചാനൽ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് 'വൈ' കാറ്റഗറി സുരക്ഷ. പാകിസ്താന്‍ കേന്ദ്രീകൃത തീവ്രവാദി വിഭാഗത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. രണ്ട് പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരടക്കം 20 സുരക്ഷാ ഭടന്‍മാരാണ് അര്‍ണബ് ഗോസ്വാമിക്ക് 24 മണിക്കൂര്‍ സുരക്ഷയൊരുക്കുക. ഗോസ്വാമിക്ക് ഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.