Posted On
date_range Updated On
date_range കശ്മീരിലെ ബാരാമുല്ലയിൽ സുരക്ഷാസേന ഭീകരനെ വധിച്ചു
ബാരാമുല്ല: ജമ്മു കശ്മീരിലെ ബാരാമുല്ലയിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ബാരാമുല്ലയിലെ ചെർദാരിയിലാണ് ഭീകരരും സംയുക്ത സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.
കുൽഗാം ജില്ലക്കാരനായ ജാവേദ് അഹ് വാനിയാണ് കൊല്ലപ്പെട്ട ഭീകരനെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബർ 20ന് കൊല്ലപ്പെട്ട ഭീകരൻ ഗുൽസാറിന്‍റെ കൂട്ടാളിയാണ് ജാവേദ്.
ബിഹാർ വാൻപോഹ് സ്വദേശികളായ രണ്ട് തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഗുൽസാറിന്‍റെ സഹായിയാണ് ഇയാൾ. കൂടാതെ, ബാരാമുല്ലയിൽ കച്ചവടക്കാരെ ആക്രമിച്ച കേസിലും പ്രതിയാണ്.
ഭീകരനിൽ നിന്ന് പിസ്റ്റലും ഗ്രനേഡും മാഗസിനും കണ്ടെടുത്തതായി കശ്മീർ സോൺ പൊലീസ് അറിയിച്ചു. പ്രദേശത്ത് സംയുക്ത സേനയുടെ തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.