Posted On
date_range Updated On
date_range സൈനിക പ്രവേശനത്തിനുള്ള ചോദ്യ പേപ്പർ ചോർന്നു; പരീക്ഷ റദ്ദാക്കി
ന്യൂഡൽഹി: ചോദ്യക്കടലാസ് ചോര്ന്നതിനെ തുടര്ന്ന് സൈനിക പ്രവേശനത്തിനുള്ള പരീക്ഷ റദ്ദാക്കി. കരസേനയുടെ ജനറല് ഡ്യൂട്ടിക്കുള്ള കോമണ് എന്ട്രന്സ് പരീക്ഷയാണ് റദ്ദാക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് സൈനിക ഉദ്യോഗസ്ഥരടക്കം മൂന്ന് പേരെ പൂനെയില് നിന്നും പിടികൂടിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിൽ വലിയൊരു ശൃംഖല തന്നെയുണ്ടെന്നാണ് െപാലീസ് പറയുന്നത്.
മിലിട്ടറി ഇന്റലിജന്സ്, പൂനെ ക്രൈം ബ്രാഞ്ച്,പൂനെ സിറ്റി പോലീസ് എന്നിവർ സംയുക്താമയാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.