Posted On
date_range Updated On
date_range അതിർത്തിയിൽ സ്ഫോടനവും വെടിവെപ്പും; മേജറടക്കം മൂന്നു പേർ കൊല്ലപ്പെട്ടു
ശ്രീനഗർ: അതിർത്തിയിലുണ്ടായ സ്ഫോടനത്തിൽ സൈനിക മേജറും ജവാനും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ജമ്മു-കശ്മീരിലെ രജൗരി ജില്ലയിലാണ് സംഭവം. അതിർത്തിയിൽ പട്രോളിങ്ങിനിടെയാണ് ഉഗ്രസ്ഫോടനം. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതിനിടെ, സുന്ദർബാനി മേഖലയിൽ പ്രകോപനമില്ലാതെ പാക് സേന നടത്തിയ വെടിവെപ്പിൽ സൈന്യത്തിെൻറ പോർട്ടർ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലും പാക്സേന നിരന്തരം വെടിയുതിർത്തെന്നും കനത്ത തിരിച്ചടി നൽകിയെന്നും സൈനിക വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.