(ANI File Photo)

ജമ്മു കശ്​മീരിൽ പാക്​ വെടിവെപ്പ്​; ഒരു സൈനികന്​ വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്​മീരിൽ വീണ്ടും പാകിസ്​താ​െൻറ വെടിനിർത്തൽ കരാർ ലംഘനം. വെടിവെപ്പിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. രജൗരി ജില്ലയിലെ നൗഷേര സെക്​ടറിലായിരുന്നു ആക്രമണം.

രണ്ടുദിവസം മുമ്പ്​ ജമ്മു ​ശ്രീനഗർ ഹൈവേയായ നാഗ്രോട്ടയിൽ നാല്​ ജെയ്​ശെ മുഹമ്മദ്​ ഭീകരരെ ​എൻകൗണ്ടറിൽ കൊലപ്പെടുത്തിയതിന്​ പിന്നാലെയാണ്​ പാക്​ പ്രകോപനം.

കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്​താൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ബുധനാഴ്​ച രണ്ടു തവണ പാകിസ്​താൻ ഇന്ത്യൻ പോസ്​റ്റിലേക്ക്​ വെടിയുതിർത്തു. 

Tags:    
News Summary - Army jawan killed in ceasefire violation along LoC in Jammu and Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.