സ്ഫോടനത്തിൽ മരിച്ച  ക്യാപ്റ്റൻ ആനന്ദും ജൂനിയർ ഓഫിസർ ഭഗ്‍വാൻ സിങ്ങും

കശ്മീരിൽ അബദ്ധത്തിൽ ഗ്ര​നേഡ് പൊട്ടി സൈനിക ക്യാപ്റ്റനും ജൂനിയർ ഓഫിസറും മരിച്ചു

ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയിൽ അബദ്ധത്തിലുണ്ടായ ഗ്രനേഡ് സ്‌ഫോടനത്തിൽ സൈനിക ക്യാപ്റ്റനും ജൂനിയർ കമ്മീഷൻഡ് ഓഫിസറും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.

ഞായറാഴ്ച രാത്രി പൂഞ്ചിലെ മെന്ദർ സെക്ടറിലാണ് സംഭവം. ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലായിരുന്നുവെന്ന് ആർമി പി.ആർ.ഒ പറഞ്ഞു.

സൈനിക ക്യാപ്റ്റനെയും ജൂനിയർ ഓഫിസറേയും ഉടൻ തന്നെ ഹെലികോപ്റ്ററിൽ ചികിത്സക്കായി ഉധംപൂരിലേക്ക് കൊണ്ടുപോയെങ്കിലും ഗുരുതര പരിക്കേറ്റ ഇവർ ചികിത്സക്കിടെ മരണപ്പെട്ടു. 

Tags:    
News Summary - Army captain and junior officer killed in accidental grenade blast in Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.