തമിഴ്​നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല: തൂത്തുക്കുടിയിൽ ദമ്പതികളെ വെട്ടിക്കൊന്നു

ചെന്നൈ: തൂത്തുക്കുടിയിൽ പ്രണയ വിവാഹം കഴിച്ച വ്യത്യസ്​ത ജാതിയിൽപ്പെട്ട ദമ്പതികൾ വെ​േട്ടറ്റു മരിച്ചു. തൂത്തുക ്കുടി കുളത്തൂർ പെരിയാർ നഗർ തിരുമണി മകൻ സോളൈരാജ​ (23), ഭാര്യ പൽവാക്കുളം പേച്ചിയമ്മാൾ എന്ന ജ്യോതി (20) എന്നിവരാണ്​ ക ൊല്ലപ്പെട്ടത്​. നാടിനെ ഞെട്ടിച്ച കൊല നടത്തിയത്​ ജ്യോതിയുടെ പിതാവ്​ അളകർ ആണെന്ന്​ പൊലീസ്​ പറഞ്ഞു.

സേ ാളൈരാജയും ജ്യോതിയും കല്ലുരണിയെന്ന സ്​ഥലത്തെ സ്വകാര്യ കമ്പനിയിലെ തൊഴിലാളികളായിരുന്നു. മൂന്നുമാസം മുമ്പാണ്​ ഇവർ വിവാഹിതരായത്​. ജ്യോതി ഗർഭിണിയായിരുന്നു. ​വേറെ ജാതിയിൽപ്പെട്ട സോളൈരാജിനെ വിവാഹം കഴിക്കുന്നതിനെ അളുകർ എതിർത്തിരുന്നു. ത​​െൻറ നിർദേശം അവഗണിച്ച്​ വിവാഹം കഴിച്ച കാരണത്താലാണ്​ മകളെയും ഭർത്താവിനെയും വെട്ടിക്കൊന്നതെന്ന്​ അളകർ പൊലീസിന്​ മൊഴി നൽകി.

സോളൈരാജി​​െൻറ കുടുംബവീടിന്​ സമീപം വാടകക്കെടുത്ത ഒറ്റമുറി വീട്ടിലാണ്​ വിവാഹത്തിനുശേഷം ദമ്പതികൾ താമസിച്ചിരുന്നത്​. ഇവരെ പുറത്ത്​ കാണാത്തതിനെ തുടർന്ന്​ ​ സോളൈരാജി​​െൻറ മാതാവ്​ മുത്തുമാരി വീട്ടിൽചെന്ന്​ നോക്കിയപ്പോഴാണ്​ വെ​േട്ടറ്റ്​ രക്തം വാർന്നൊഴുകിയ നിലയിൽ മൃതദേഹങ്ങൾ കിടന്നിരുന്നത്​ കണ്ടെത്തിയത്​. കുളത്തൂർ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത അളകറെ വെള്ളിയാഴ്​ച കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു. സോളൈരാജും ജ്യോതിയും പട്ടികജാതിവിഭാഗത്തിൽപ്പെട്ടവരാണെങ്കിലും വ്യത്യസ്​ത ജാതിയിൽപ്പെട്ടവരായിരുന്നു. സോളൈരാജ്​ ‘പറയർ’ വിഭാഗത്തിലും ജ്യോതി ‘പള്ളർ’ ജാതിയിലുമാണ്​.

ദിവസങ്ങൾക്കുമുമ്പ്​​​ മേട്ടുപാളയത്ത്​ ജാതിമാറി വിവാഹം കഴിച്ച സഹോദരനെയും കാമുകിയെയും ജ്യേഷ്​ഠൻ കുത്തിക്കൊലപ്പെടുത്തിയിരുന്നു. കനകരാജ്​, വിഷ്​ണുപ്രിയ എന്നിവരാണ്​ മരിച്ചത്​. കനകരാജി​​െൻറ സഹോദരൻ വിനോദ്​കുമാർ ഉൾപ്പെടെ നാലുപേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു.

Tags:    
News Summary - Armed gang hacks dalit couple to death in Tamil Nadu, honour killing suspected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.