ആലപ്പുഴ: ഇടതുപക്ഷത്തിെൻറ കേരളത്തിൽനിന്നുള്ള ഏക ലോക്സഭാംഗം എ.എം. ആരിഫിെൻറ പാ ർലമെൻറിലെ കന്നിപ്രസംഗത്തിൽ കല്ലുകടി. ഇംഗ്ലീഷിൽ തയാറാക്കിയ നോട്ട് നോക്കി വായിക് കവേ എം.പിക്ക് പിണഞ്ഞ അബദ്ധങ്ങൾ രാഷ്ട്രീയ എതിരാളികൾ സാമൂഹിക മാധ്യമങ്ങളിൽ ആഘോ ഷമാക്കുകയാണ്. ജൂൺ 24ന് നടന്ന നന്ദിപ്രമേയ ചർച്ചയിലാണ് എ.എം. ആരിഫിന് അവസരം ലഭിച്ച ത്.
പ്രസംഗിക്കാൻ വിളിച്ചപ്പോൾ ആദ്യമായുണ്ടായ അമ്പരപ്പിൽ നോട്ട് നോക്കിവായിച് ചപ്പോൾ പോലും ചില നാക്കുപിഴകൾ സംഭവിച്ചു. ഇതാണ് എതിരാളികൾ പ്രചരിപ്പിക്കുന്നത്. എ ങ്കിലും ഒട്ടേറെ വിഷയങ്ങൾ പാർലമെൻറിെൻറ ശ്രദ്ധയിൽ കൊണ്ടുവരാൻ അദ്ദേഹത്തിനായെന്ന് എം.പിയെ അനുകൂലിക്കുന്നവർ അവകാശപ്പെട്ടു.
കടൽഭിത്തി നിർമാണത്തിന് പാക്കേജോ ധനസഹായമോ കേന്ദ്രം അനുവദിച്ചില്ലെന്നും ഫിഷറീസിനെ മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പുകളിൽപെടുത്തിയത് വഞ്ചനയാണെന്നും ഫിഷറീസ് മന്ത്രാലയം എന്ന വാഗ്ദാനം കാറ്റിൽ പറത്തിയെന്നും ആരിഫ് പ്രസംഗത്തിൽ സൂചിപ്പിച്ചു. മുത്തലാഖ് ബിൽ അതിവേഗം പാർലമെൻറിൽ അവതരിപ്പിച്ചതിനുപിന്നിലെ ഗൂഢലക്ഷ്യങ്ങൾ തങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
13 വർഷം അഡ്വക്കറ്റായി പ്രവർത്തിച്ച തനിക്ക് ഇംഗ്ലീഷ് വഴങ്ങുമെന്നും എന്നാൽ, കുറേക്കാലമായി ഉപയോഗിക്കാത്തതിനാലാണ് കന്നിപ്രസംഗത്തിൽ ചെറിയ പിഴവുണ്ടായതെന്നും എം.പി വിശദീകരിച്ചു. 24നുതന്നെ പാർലമെൻറിൽ പ്രസംഗിക്കാൻ കഴിയുമെന്ന് കരുതിയില്ല. മൂന്ന് മിനിട്ടായിരുന്നു അവസരം. താൻ എട്ട് മിനിട്ട് സംസാരിച്ചു.
കേരളത്തിെൻറ ആവശ്യങ്ങളും ബി.ജെ.പി നിലപാടുകളും തന്നാലാവുംവിധം അവതരിപ്പിച്ചിട്ടുണ്ട്. ഇതിനിടെ, തമിഴ്നാട്ടിൽനിന്നുള്ള ഇടത് അംഗം നടരാജൻ പ്രസംഗത്തിൽ ചേർക്കാൻ ഒരു കുറിപ്പ് തന്നു. അദ്ദേഹത്തിെൻറ കൈപ്പട പെട്ടെന്ന് ഗ്രഹിക്കാൻ പറ്റിയില്ല. ഇതാണ് സംഭവിച്ചത്.
മലയാളത്തിലെ സംഘ്പരിവാർ ചാനൽ തനിക്കെതിരെ കൃത്രിമവാർത്തകൾ പടച്ചുവിടുകയാണെന്നും അതിെൻറ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇതെന്നും ആരിഫ് പറയുന്നു. മൂന്നുതവണ നിയമസഭാംഗമായ ആരിഫ് മികച്ച പ്രഭാഷകനും കൂടിയാണ്. ഇദ്ദേഹത്തിെൻറ നിയമസഭ പ്രഭാഷണങ്ങൾ പുസ്തകരൂപത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.