തിയറ്ററിൽ ദേശീയഗാനത്തിനിടെ എഴുന്നേൽക്കാത്തവരെ ദേശവിരുദ്ധരാക്കി വിഡിയോ

ബംഗളൂരു: ബംഗളൂരുവിലെ മാളിലെ തിയറ്ററിൽ ദേശീയഗാനത്തിനിടെ എഴുന്നേൽക്കാത്ത സ്ത്രീകൾ ഉൾപ്പെട്ട നാലംഗ സംഘത്തിനെ ദേശവിരുദ്ധരാക്കി ചിത്രീകരിച്ച് വിഡിയോ പ്രചരിക്കുന്നു. ബംഗളൂരുവിലെ പി.വി.ആർ ഒാറിയോൻ മാളിൽ ദേശീയഗാനത്തിനിടെ എഴുന്നേൽക്കാത്ത ദേശവിരുദ്ധരെ പുറത്താക്കുന്നു എന്ന പേരിലുള്ള വിഡിയോ കന്നട നടൻ അരുൺ ഗൗഡയാണ് പോസ്​റ്റ് ചെയ്തത്. തിയറ്ററിലുണ്ടായിരുന്ന അരുൺ ഗൗഡയും മറ്റുള്ളവരും നാലംഗ സംഘത്തെ ചോദ്യംെചയ്യുന്നതും വിഡിയോയിൽ കാണാം.

രാജ്യത്തിനുവേണ്ടി 52 െസക്കൻഡ് ചെലവഴിക്കാൻ കഴിയാത്തവരാണോ മൂന്നു മണിക്കൂർ നീണ്ട സിനിമ കാണുന്നതെന്നും നിങ്ങൾ പാകിസ്താനി തീവ്രവാദികളാണോ എന്നും ചിലർ ചോദിക്കുന്നുണ്ട്. ഒക്ടോബർ 23ന് തമിഴ് സിനിമ അസുര‍​​​െൻറ പ്രദർശനത്തിനിടെയാണ് രണ്ടു പുരുഷന്മാർക്കും രണ്ടു സ്ത്രീകൾക്കുമെതിരെ തിയറ്ററിലുണ്ടായിരുന്ന അരുൺ ഗൗഡയും മറ്റുള്ള ചിലരും വാക്കേറ്റത്തിൽ ഏർപ്പെട്ടത്.

Tags:    
News Summary - Are you Pakistani terrorists?': Kannada actor, friends insult family inside Bengaluru cinema- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.