ഭക്ഷണമോ വെള്ളമോ ഇല്ല, മൃഗങ്ങളെപ്പോലെ; പ്രതിഷേധവുമായി യു.പിയിലെ കോവിഡ്​ രോഗികൾ

ലഖ്​നോ: രോഗികളെ മൃഗങ്ങളെപോലെ നോക്കുന്നു, ഭക്ഷണമോ വെള്ളമോ ഇല്ല, ഉത്തർ പ്രദേശ്​ പ്രയാഗ്​രാജ്​ സർക്കാർ ആശുപത്രിയിൽ കോവിഡ്​ രോഗികള​ുടെ പ്രതിഷേധം. കോവിഡ്​ രോഗികളിലൊരാൾ തങ്ങൾക്ക്​ നൽകുന്ന സൗകര്യങ്ങളെക്കുറിച്ച്​ വിവരിക്കുന്ന മൂന്ന്​ മിനിറ്റ്​​ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ​പ്രതി​േഷധത്തിനായി രോഗികൾ തടിച്ചുകൂടുന്നതും ആശുപത്രിയുടെ ബോർഡും വിഡിയോയിൽ കാണാം. 

‘കോവിഡ്​ രോഗികൾക്ക്​ നൽകുന്ന സൗകര്യം  മൃഗങ്ങൾക്ക്​ നൽകുന്നപോലെ, നിങ്ങൾ ഞങ്ങളെ മൃഗങ്ങളെപ്പോലെയാണോ കാണുന്നത്​. ഞങ്ങൾ മൃഗങ്ങളാണോ​?. ഞങ്ങൾക്ക്​ വെള്ളം ആവശ്യമില്ലേ?.’ -ആശുപത്രി കെട്ടിടത്തിന്​ മുന്നിൽനിന്ന്​ കോവിഡ്​ രോഗികളിലൊരാൾ രോഷത്തോടെ ചോദിക്കുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ രണ്ടു മണിക്കൂറിനകം ആശുപത്രിയിൽ കുടിവെള്ള സൗകര്യം ലഭ്യമാക്കി. 

നിങ്ങൾക്ക്​ കൃത്യമായ ഭക്ഷണം ലഭിക്കുന്നുണ്ടോ എന്ന്​ ചോദിക്കുന്നതും ഇല്ലെന്നും തരുന്നതെല്ലാം വേവിക്കാത്തതാണെന്നും മറുപടി പറയുന്നതും വിഡി​േയായിൽ കേൾക്കാം. കോവിഡ്​ രോഗികളിൽ ചിലർ അധികൃതർക്ക്​ പണം നൽകിയാണ്​ സൗകര്യങ്ങൾ ലഭ്യമാക്കുന്നതെന്നും പറയുന്നു. 

അതേസമയം കുടി​െവള്ള വിതരണം രണ്ടു മണിക്കൂറിനകം പുനസ്​ഥാപിച്ചതായി പ്രയാഗ്​രാജ്​ ചീഫ്​ മെഡിക്കൽ ഓഫിസർ അറിയിച്ചു. വൈദ്യുതബന്ധം നിലച്ചതിനാലാണ്​ കുടിവെള്ളം ലഭ്യമല്ലാതിരുന്നതെന്നും രണ്ടു മണിക്കൂറിനകം പ്രശ്​നം പരിഹരിക്കുകയുമായിരുന്നു. കോവിഡ്​ രോഗികൾക്ക്​ ശുദ്ധമായ വെള്ളം ലഭ്യമാക്കേണ്ടതിനാലാണ്​ കാലതാമസം നേരിട്ടതെന്നും അദ്ദേഹം പ്രസ്​താവനയിൽ അറിയിച്ചു. 

ഉത്തർ പ്രദേശിൽ ആദ്യമായല്ല കോവിഡ്​ രോഗികൾ ആശുപത്രിയിലെ അസൗകര്യങ്ങൾ വിവരിച്ച്​ പ്രതിഷേധിക്കുന്നത്​. ഇതുവരെ 19 ലധികം ആശുപത്രികളിലു​ം ക്വാറൻറീൻ കേന്ദ്രങ്ങളിലും പ്രതിഷേധമുയർന്നിരുന്നു. വിവിധ ഇടങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന്​ കോവിഡ്​ രോഗികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്​ വിലക്കേർപ്പെടുത്തി സംസ്​ഥാന ആരോഗ്യ വിഭാഗം ഉത്തരവിറക്കിയിരുന്നു. പ്രതിഷേധത്തെ തുടർന്ന്​ പിന്നീട്​ ഉത്തരവ്​ പിൻവലിക്കുകയായിരുന്നു. 


 

Tags:    
News Summary - Are We Animals COVID Patients On Inhuman Conditions At UP Hospital -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.