മദ്യനയ അഴിമതി കേസ്: ഇ.ഡി അറസ്റ്റിനെതിരെ അരവിന്ദ് കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡൽഹി: മദ്യനയ അഴിമതി കേസി​ൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെതിരെ അരവിന്ദ് കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചു. കെജ്രിവാളിന്റെ ഹരജി കഴിഞ്ഞ ദിവസം ഹൈകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. അടിയന്തരമായി ഹരജി പരിഗണിക്കണമെന്ന് കെജ്രിവാളിന്റെ അഭിഭാഷകർ കോടതിയോട് അഭ്യർഥിക്കും.

കെജ്‌രിവാളിന്റെ അറസ്റ്റും റിമാൻഡും നിയമപരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈകോടതി ഹരജി തള്ളിയത്. കെജ്‌രിവാൾ ഗൂഢാലോചന നടത്തിയെന്നതിനുള്ള തെളിവുകൾ ഇ.ഡി ശേഖരിച്ചിട്ടുണ്ടെന്നും വിചാരണ കോടതിയുടെ അധികാരങ്ങളിൽ ഇടപെടുന്നില്ലെന്നും ഹൈകോടതി വ്യക്തമാക്കി.

അറസ്റ്റ് നിയവിരുദ്ധമാണോ എന്ന് പരിശോധിക്കാനായിരുന്നു ഹരജിയെന്നും ജാമ്യം അനുവദിക്കാനുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയാണ് കെജ്‌രിവാളിന്‍റെ ഹരജിയില്‍ വിധിപറഞ്ഞത്.

മാർച്ച് 21മാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. വിചാരണ കോടതി അദ്ദേഹത്തെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നിലവിൽ തിഹാർ ജയിലിലാണ് കെജ്‌രിവാൾ.

Tags:    
News Summary - aravind kejrival goes to supremcourt on liquor policy case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.