ജനിതകമാറ്റം വരുത്തിയ കടുകിന് അംഗീകാരം: നിയമപരമായ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന വാദം സർക്കാർ തള്ളി

ന്യൂഡൽഹി: ഇന്ത്യയിൽ ജനിതകമാറ്റം വരുത്തിയ കടുകിന് അനുമതി നൽകുന്ന സമയത്ത് നിയമപരമായ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന ആക്ടിവിസ്റ്റുകളുടെ വാദം കേന്ദ്ര പരിസ്ഥിതിമന്ത്രാലയം തള്ളി. വിവിധ മേഖലകളിലെ ചർച്ചക്ക് ശേഷമാണ് ജനിതക മാറ്റം വരുത്തിയ കടുകിന് അനുമതി നൽകിയതെന്നും കേന്ദ്ര പരിസ്ഥിതിമന്ത്രാലയം പറഞ്ഞു.

ജനിതകമാറ്റം വരുത്തിയ വിളകളെ എതിർക്കുന്ന എൻ.ജി.ഒകളുടെ കൂട്ടായ്മ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സ്വതന്ത്ര ആരോഗ്യ വിദഗ്ധരാരും കടുകിന് അനുമതി നൽകുന്ന പ്രക്രിയയുടെ ഭാഗമായിട്ടില്ല. മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഭക്ഷ്യ-പരിസ്ഥിതി സുരക്ഷ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നുവെന്നും 2016 സെപ്റ്റംബർ അഞ്ച് മുതൽ ഒക്ടോബർ അഞ്ച് വരെയുള്ള കാലയളവിൽ ജനങ്ങളിൽ നിന്ന് അഭിപ്രായം ​തേടിയിരുന്നെന്നും സർക്കാർ വ്യക്തമാക്കി.

ജനിതക മാറ്റം വരുത്തിയ കടുക് കൃഷി പരീക്ഷണം ആരംഭിക്കുന്നതിന് മുമ്പ് വിചാരണ നിർത്തിവെക്കാൻ നിർദേശം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ജനുവരി 10നാണ് കേസിൽ അടുത്തവാദം കേൾക്കുക.

Tags:    
News Summary - Approval of GM mustard: Govt rejects allegation of violation of statutory regulations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.