തൃണമൂലിന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കാന്‍ ഇ.ഡിയോട് നിർദേശിച്ച് ഹൈകോടതി; ഉത്തരവ് കീഴ് കോടതിയുടെ നടപടിക്ക് പിന്നാലെ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്‍റെ (ടി.എം.സി) എല്ലാ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും സമർപ്പിക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) നിർദേശം നൽകി കൊൽക്കത്ത ഹൈകോടതി. ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തിയ അലിപ്പൂർ സിവിൽ കോടതിയുടെ സമീപകാല ഉത്തരവിനെയും ഹൈകോടതി ചോദ്യം ചെയ്തു.

മമത ബാനർജിയുടെ വിശ്വസ്തയും രാജ്യസഭാംഗവുമായ ഡോളാ സെൻ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ജൂലൈ ഏഴിന് ഇ.ഡി. മരവിപ്പിച്ച എട്ട് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. പശ്ചിമ ബംഗാൾ നിയമസഭ ഒദ്യോഗിക പ്രതിപക്ഷമായി അംഗീകരിച്ച റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതവിഭാഗത്തിന്‍റെ പ്രധാന വിമർശകരിലൊരാളാണ് ഡോളാ സെൻ.

ജൂലൈ ഏഴിന് ഇ.ഡി മരവിപ്പിച്ച എട്ട് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാന്‍ അനുമതി തേടിയുള്ള ഹരജിയുടെ വാദം കേൾക്കുന്നതിനിടെ ഇ.ഡിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ എസ്.വി. രാജു കീഴ്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടി എന്ന് ഹിയറിങിൽ പങ്കെടുത്ത ഒരു അഭിഭാഷകൻ കൂട്ടി ചേർത്തു.

മമത ബാനർജിയുടെ നേതൃത്വത്തിന് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകളോ പാർട്ടി ഓഫീസോ ഉപയോഗിക്കാൻ കഴിയില്ലെന്നും ആഗസ്റ്റ് ആറ് വരെ നിലവിലെ സ്ഥിതി തുടരണമെന്നും അലിപ്പൂർ കോടതി ഉത്തരവിട്ടിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

എന്നാൽ അലിപ്പൂർ കോടതി ഏകപക്ഷീയ ഉത്തരവാണ് പുറപ്പെടുവിച്ചതെന്നും തങ്ങളുടെ കക്ഷിക്ക് നോട്ടീസ് പോലും ലഭിച്ചിരുന്നില്ലെന്നും വാദിഭാഗ അഭിഭാഷകനായ അഭിഷേക് മനു സിങ് അറിയിച്ചു. ടി.എം.സിയുടെ യഥാർഥ വിഭാഗം ഏതാണെന്ന് തീരുമാനിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് മാത്രമാണുള്ളതെന്നും അദ്ദേഹം വാദിച്ചു.

കീഴ് കോടതിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം വിനിയോഗിക്കാനാകുമോയെന്നും ജസ്റ്റിസ് കൃഷ്ണ റാവു ചോദിച്ചു. റിതബ്രത ബാനർജി വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം കേൾക്കാനും കോടതി തയ്യാറായില്ല.

കൊൽക്കത്ത പൊലീസ് ജൂണിൽ മരവിപ്പിച്ച മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മമത ബാനർജി വിഭാഗത്തിന് നിയമകാര്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കാന്‍ ജൂലൈ ഒമ്പതിന് മറ്റൊരു ഉത്തരവിലൂടെ അനുമതി നൽകിയിരുന്നു. എന്നാൽ, വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിലായിരിക്കണം അക്കൗണ്ടുകളുടെ ഉപയോഗമെന്നും കോടതി വ്യവസ്ഥ വെച്ചു.

Tags:    
News Summary - High Court directs ED to submit Trinamool's bank account details; order follows lower court's action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.