മോദിക്കെതിരെ ഫേ​സ്​ബുക്ക്​​ പോസ്​റ്റ്​; അസമിൽ കോളജ്​ അധ്യാപകൻ അറസ്​റ്റിൽ

ഗുഹാവത്തി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്​റ്റി​ട്ടെന്ന്​ ആരോപിച്ച് ​ കോളജ്​ അധ്യാപകനെ അസം പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഡൽഹി കലാപത്തി​​െൻറ പശ്ചാതലത്തിൽ മോദിയെയും ആർ.എസ്​.എസിനെ യും വിമർശിച്ച്​ പോസ്​റ്റിട്ടതിനാണ്​ സൗർദീപ്​ സെൻഗുപ്​തയെ അറസ്​റ്റ്​ ചെയ്​തതെന്ന്​ ഇന്ത്യ ടുഡേ റിപ്പോർട്ട്​ ചെയ്യുന്നു.

ഡൽഹിയിൽ ബി.ജെ.പി ഗോധ്ര കൂട്ടക്കൊല പുനസൃഷ്​ടിക്കാൻ ശ്രമിക്കുകയാണ്​. മുസ്​ലീം പള്ളികളും വീടുകളും പ്രെട്രോൾ ബോംബെറിഞ്ഞ്​ തകർക്കുന്നു​. ഡൽഹിയിലെ മുസ്​ലീംകൾ അവരുടെ മതത്തി​​െൻറ പേരിൽ അടിച്ചമർത്തപ്പെടുകയാണ്​. ഫേസ്​ബുക്ക്​ പോസ്​റ്റിൽ നരേന്ദ്രമോദി കൂട്ടകൊലപാതകിയാണെന്നും​ ​സൗർദീപ്​ അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ കേസിൽ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തതോടെ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല പോസ്​റ്റിട്ട​െതന്ന ഖേദപ്രകടനവുമായി സർദീപ്​ രംഗത്തെത്തി. വിദ്യാർഥികൾ തന്നെയാണ്​ സർദീപിനെതിരെ പരാതികൊടുത്തത്​. അധ്യാപകൻ സനാതന ധർമത്തെയും പ്രധാനമന്ത്രിയെയും അപകീർത്തിപ്പെടുത്തിയെന്നും വർഗീയ കലാപത്തിന്​ ​ശ്രമിച്ചുവെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.

Tags:    
News Summary - anty narendra modi facebook post asam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.