Posted On
date_range Updated On
date_range ജനങ്ങൾക്കായി ആശ്വാസ പാക്കേജ് വേണം -ആൻറണി
ന്യൂഡൽഹി: കോവിഡ്, സാമ്പത്തിക പ്രതിസന്ധി, പ്രകൃതിക്ഷോഭം എന്നിവ മൂലം പ്രതിസന്ധി നേരിടുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് പ്രത്യേക ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻറണി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
രാജ്യത്തെ നല്ലൊരു ശതമാനം ജനങ്ങൾക്കും സ്ഥിരവരുമാനമില്ല. ലോക്ഡൗണും അതിനു ശേഷവുമുള്ള നിയന്ത്രണങ്ങളും കാരണം ജീവിതം മുന്നോട്ടു നീക്കാൻ അവർ പ്രയാസപ്പെടുന്നു. അതിനൊപ്പമാണ് പ്രകൃതിക്ഷോഭം സൃഷ്ടിക്കുന്ന കെടുതികൾ. കേരളത്തിൽ അത് വലിയ നാശനഷ്ടമുണ്ടാക്കുകയാണ്. ഭരണകൂടത്തിൻെറ പിന്തുണ കെടുതി നേരിടുന്നവർക്ക് ലഭിക്കേണ്ട ഘട്ടമാണെന്ന് ആൻറണി ചൂണ്ടിക്കാട്ടി. ഇവർക്ക് പണം നേരിട്ടു കൈമാറുന്ന പദ്ധതി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.