ചെന്നൈ: തമിഴ്നാട്ടിൽ അറിയപ്പെടുന്ന സാമൂഹിക-പരിസ്ഥിതി പ്രവർത്തകരായ പ്രഫ. ടി. ജയരാമൻ, ഭാര്യ ജെ. ചിത്ര തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂരിലെ കതിരാമംഗലത്ത് ഒ.എൻ.ജി.സിയുടെ മീതൈൻ-ഹൈഡ്രോ കാർബൺ പദ്ധതിക്കെതിരായ ജനകീയ സമിതി പ്രസിഡൻറാണ് ജയരാമൻ.
കഴിഞ്ഞദിവസം ഒ.എൻ.ജി.സി കതിരാമംഗലത്ത് പദ്ധതി പ്രവർത്തനം വിപുലീകരിക്കുന്നതിന് കുഴൽക്കിണറുകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നു. ഇതിനെ എതിർത്ത് ജയരാമെൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലെത്തത്തി. ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. അതിനിടെ, പന്തനല്ലൂർ പൊലീസ് ജയരാമനും ഭാര്യയും ഉൾപ്പെടെ പത്തോളം പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഒ.എൻ.ജി.സി ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിെച്ചന്ന് ആരോപിച്ചാണ് പൊലീസ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.