???????? ????????? ????????????? ?????

സർക്കാർ ബഹുമതി നേടിയ റവന്യൂ ഒാഫീസറുടെ വീട്ടിൽ നിന്ന് 93 ലക്ഷം പിടിച്ചെടുത്തു

ന്യൂഡൽഹി: മികച്ച തഹസിൽദാർക്കുള്ള തെലങ്കാന സർക്കാറിന്‍റെ ബഹുമതി നേടിയ റവന്യൂ ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്ന് അന ധികൃതമായി സൂക്ഷിച്ച പണവും സ്വർണവും പിടിച്ചെടുത്തു. 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വർണവുമാണ് അഴിമതി വിരുദ്ധ വിഭാഗം പ ിടിച്ചെടുത്തത്. തെലങ്കാനയിലെ രങ്കറെഡ്ഡി ജില്ലയിലെ കേശംപേട്ട് തഹസിൽദാർ വി. ലാവണ്യയുടെ ഹൈദരാബാദ് ഹയാത്ത് നഗറിലെ വീട്ടിൽ നിന്നാണ് പണവും സ്വർണവും കണ്ടെടുത്തത്.

ഭൂമിരേഖകളിലെ തെറ്റ് തിരുത്തുന്നതിന് കർഷകനായ ഭാസ്കറിൽ നിന്ന് വില്ലേജ് ഒാഫീസർ അനന്തയ്യ നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിന് പിന്നാലെയാണ് തഹസിൽദാറുടെ വീട്ടിൽ അഴിമതി വിരുദ്ധ വിഭാഗം റെയ്ഡ് നടത്തിയത്. തഹസിൽദാർ ലാവണ്യക്ക് അഞ്ച് ലക്ഷവും വില്ലേജ് ഒാഫീസർക്ക് മൂന്ന് ലക്ഷവും കൈക്കൂലി നൽകിയെന്ന് കർഷകൻ വെളിപ്പെടുത്തിയിരുന്നു.

തഹസിൽദാർ ലാവണ്യയുടെ കാലുപിടിക്കുന്ന കർഷകൻ


ഭൂമിരേഖയിലെ തെറ്റുകൾ തിരുത്തി തരണമെന്ന് ആവശ്യപ്പെട്ട് കർഷകർ തഹസിൽദാർ ലാവണ്യയുടെ കാലിൽ വീഴുന്നതിന്‍റെ വിഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വില്ലേജ് ഒാഫീസർ 30,000 രൂപ ചോദിച്ചെന്ന തഹസിൽദാറോട് പറയുന്നതും വിഡിയോയിലുണ്ട്. അതേസമയം, റെയ്ഡിന് ശേഷം അഴിമതി വിരുദ്ധ വിഭാഗം ലാവണ്യയെ ചോദ്യം ചെയ്തെങ്കിലും കൈക്കൂലി വാങ്ങിയെന്ന ആരോപണം തഹസിൽദാർ നിഷേധിച്ചു.

മികച്ച തഹസിൽദാർക്കുള്ള തെലങ്കാന സർക്കാറിന്‍റെ ബഹുമതി രണ്ട് തവണ നേടിയ ഒാഫീസറാണ് ലാവണ്യ. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ സൂപ്രണ്ടന്‍റ് ആണ് ഇവരുടെ ഭർത്താവ്.

Tags:    
News Summary - Anti Corruption Bureau Seized Revenue staff in Telangana -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.