കൈക്കൂലി വാങ്ങിയതിന് മുംബൈയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി

മുംബൈ: കൈക്കൂലി വാങ്ങിയതിന് മുംബൈയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. കേസുമായി ബന്ധപ്പെട്ട നിയമനടപടികളിൽ നിന്ന് മോചിപ്പിക്കാന്‍ 18,000 രൂപ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെയാണ് ആന്‍റി കറപ്ഷന്‍ ബ്യൂറോ പിടികൂടി. ഡോംഗ്രി പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് ഇൻസ്പെക്ടറായ സഞ്ജീവ് നിംബാൽക്കറിനെയാണ് അറസ്റ്റ് ചെയ്തത്.

ചൂതാട്ടവുമായി ബന്ധപ്പെട്ട കേസിൽ മുഹമ്മദ് അലി വാലി മൻസൂരി എന്നയാളെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. നിയമനടപടികളിൽ നിന്ന് മോചിപ്പിക്കാന്‍ മൻസൂരിയോട് 20,000 രൂപ കൈക്കൂലി നൽകാന്‍ നിംബാൽക്കർ ആവശ്യപ്പെട്ടു.

ഇതിനെക്കുറിച്ച് മന്‍സൂരിയുടെ ബന്ധു എ.സി.ബിയിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കൈക്കൂലി നൽകിയതിന് മൻസൂരിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നടന്നുകൊണ്ടിരിക്കയാണെന്ന് എ.സി.ബി വൃത്തങ്ങൾ അറിയിച്ചു.

Tags:    
News Summary - Anti-Corruption Bureau catch Mumbai police assistant inspector taking bribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.