യുദ്ധക്കപ്പൽ ആന്ത്രോത്ത്
വിശാഖപട്ടണം: ഇന്ത്യ തദ്ദേശീയമായി നിർമിച്ച നാവികസേനയുടെ രണ്ടാമത്തെ അന്തർവാഹിനി വേധ യുദ്ധക്കപ്പലായ ആന്ത്രോത്ത് തിങ്കളാഴ്ച കമീഷൻ ചെയ്തു. പ്രതിരോധ മേഖലയിലെ നാവികസേനയുടെ മറ്റൊരു പ്രധാന ചുവടുവെപ്പാണിത്. കൊൽക്കത്ത ആസ്ഥാനമായ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് ലിമിറ്റഡാണ് ഈ അന്തർവാഹിനി നിർമിച്ചത്. വിശാഖപട്ടണത്ത് നടന്ന ചടങ്ങിൽ വൈസ് അഡ്മിറൽ രാജേഷ് പെന്തർക്കർ ഉൾപ്പെടെയുള്ള മുതിർന്ന നാവികസേന ഉദ്യോഗസ്ഥർ പങ്കെടുത്തു. ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയുടെ കരുത്തുകൂട്ടാൻ ‘ആന്ത്രോത്ത്’ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.