Posted On
date_range Updated On
date_range നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുകയാണ് ലക്ഷ്യമെന്ന് അണ്ണാമലൈ
ചെന്നൈ: 2026ൽ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദ്രാവിഡ പാർട്ടികളുടെ തോളിൽ കയറാതെയാണ് ബി.ജെ.പി വളരുന്നതെന്നും വോട്ട് ശതമാനം വർധിക്കുന്നതിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരിൽ തനിക്ക് ലഭിച്ച നാല് ലക്ഷം വോട്ടുകളും പണം നൽകാതെ നേടിയതാണ്.
സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാനാവാത്തത് പരാജയമായി കാണുന്നില്ല. ഒഡിഷയിൽ നേടിയ ജയം തമിഴ്നാട്ടിലും ബി.ജെ.പി ആവർത്തിക്കുമെന്നും അണ്ണാമലൈ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.