നീറ്റിനെതിരെ ഹരജി നൽകിയ വിദ്യാർഥിനി ആത്​മഹത്യ ചെയ്​തു

ചെന്നൈ: തമിഴ്​നാട്ടിൽ മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന്​ വിദ്യാർഥിനി ആത്​മഹത്യ ചെയ്​തു. അരിയല്ലുർ സ്വദേശിനിയായ എസ്​.അനിത(17) ആണ്​ മരിച്ചത്​. തമിഴ്​നാടിനെ നീറ്റ്​ പരീക്ഷയിൽ നിന്ന്​ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട്​ അനിത സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. എന്നാൽ അനിതയുടെതുൾപ്പടെയുള്ളവരുടെ ഹരജികൾ കോടതി തള്ളിയിരുന്നു.

തമിഴ്നാട്​ സിലബസിൽ ഹയർസെക്കൻഡറി പഠിച്ച  അനിതക്ക്​ 1200ൽ 1176 മാർക്ക്​  ലഭിച്ചിരുന്നു. എന്നാൽ നീറ്റ്​ പരീക്ഷക്ക്​ 86 മാർക്ക്​ മാത്രമേ ലഭിച്ചുള്ളു. ബോർഡ്​ പരീക്ഷയിൽ മികച്ച മാർക്ക്​ വാങ്ങിയിട്ടും നീറ്റിൽ തിളങ്ങാൻ സാധിക്കാത്ത തന്നെ പോലുള്ള പാവപ്പെട്ട വിദ്യാർഥികളെ ദുരിതത്തിലാഴ്​ത്തുമെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ അനിത നീറ്റിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്​.


മദ്രാസ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ടെക്​നോളജിയിൽ അനിതക്ക്​ എയ്​റോനോട്ടിക്കൽ എൻജിനിയറിങ്ങ്​ സീറ്റിൽ പ്രവേശനം ലഭിച്ചിരുന്നു. വെറ്റനിറി കോളജിലും അനിതക്ക്​ സീറ്റ്​ ലഭിച്ചിരുന്നു. എങ്കിലും മെഡിക്കൽ പ്രവേശനം ലഭിക്കാത്തത്​ അനിതയെ നിരാശപ്പെടുത്തിയിരുന്നുവെന്ന്​ ബന്ധുക്കൾ പറഞ്ഞു.

Tags:    
News Summary - Anitha, the Face of NEET Protests in Tamil Nadu-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.