മോദി രാജ്യത്തിനു വേണ്ടി കഠിനമായി അധ്വാനിക്കുന്നയാൾ- അനിൽ കപൂർ

മുംബൈ: പുതിയ സിനിമ ടോട്ടൽ ധമാലിൻെറ ട്രൈയ്ലർ പുറത്തിറക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്ത ിയ കൂടിക്കാഴ്ചയെക്കുറിച്ച് വാചാലനായി അനിൽ കപൂർ. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിച്ചിരുന്നെന ്നും രാജ്യത്തിനു വേണ്ടി കഠിനമായി അധ്വാനിക്കുന്ന ഒരാളെ കണ്ടുമുട്ടാൻ ഇത് പ്രചോദനമായെന്നും അദ്ദേഹം പറഞ്ഞു.

തികച്ചും ആശ്ചര്യകരമായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി അദ്ദേഹത്തെ കാണാൻ ഞാൻ ആഗ്രഹിച്ചു. അത് ഒരിക്കലും സംഭവിച്ചില്ല. ചില കൂടിക്കാഴ്ചകൾ നിർണ്ണായകമാവുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തെ കണ്ടുമുട്ടിയതിൽ അഭിമാനിക്കുന്നു- അനിൽ കപൂർ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇത് നമുക്ക് രാഷ്ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമല്ല എന്നായിരുന്നു മോദി വീണ്ടും പ്രധാനമന്ത്രിയാകണമോ എന്ന ചോദ്യത്തിന് അനിൽ കപൂറിൻെറ ഉത്തരം.

2019 ജനുവരി 16 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടക്കുന്നത്. അതേസമയം പുതിയ പ്രസ്താവനയെ തുടർന്ന് ട്വിറ്ററിൽ അനിൽ കപൂറിന് നിരവധി വിമർശങ്ങൾ നേരിടേണ്ടി വന്നു.

Tags:    
News Summary - Anil Kapoor for meeting PM Modi- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.