ബിരിയാണി കിട്ടാൻ വൈകി; ഹോട്ടൽ ജീവനക്കാരനെ മർദിച്ചവർ അറസ്റ്റിൽ

ഗ്രേറ്റർ നോയിഡ: ഓർഡർ ചെയ്ത ബിരിയാണി കിട്ടാൻ വൈകിയതിന് ഹോട്ടൽ ജീവനക്കാരനെ മർദിച്ച മൂന്നു പേർ അറസ്റ്റിലായി. ഗ്രേറ്റർ നോയിഡയിലെ മാളിലാണ് സംഭവം.

ഹോട്ടൽ ജീവനക്കാരുടെ പരാതിയിലാണ് പൊലീസ് കേസെടുക്കുകയും അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ടേബിളിൽ ഭക്ഷണം കാത്തിരിക്കുകയായിരുന്ന മൂന്നു യുവാക്കളിലൊരാൾ പെട്ടെന്ന് എഴുന്നേൽക്കുകയും ഹോട്ടൽ ജീവനക്കാരനെ മർദിക്കുന്നതുമാണ് ദൃശ്യങ്ങളിൽ.

Tags:    
News Summary - Angry men thrash restaurant staff over late Biryani order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.