കാമുകന് വേണ്ടി ഭർത്താവിനെ വകവരുത്തിയ സ്ത്രി അറസ്റ്റിൽ

വിജയവാഡ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം  ജീവിക്കാനായി ഭർത്താവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയ സ്ത്രി അറസ്റ്റിൽ. വിജയവാഡ ജില്ലയിലെ യമക ശങ്കർ റാവുവിനെയാണ് ഭാര്യ സരസ്വതിയും കാമുകൻ ശിവയും ചേർന്ന് കൊലപ്പെടുത്തിയത്.

കോേളജിൽ പഠിക്കുമ്പോൾ തന്നെ പരിചയമുള്ള ശിവയുമായി  ഒരു വർഷം മുൻപാണ് സരസ്വതി ഫേസ്ബുക്കിലൂടെ അടുത്തത്. വിവാഹശേഷവും സരസ്വതി ഇൗ ബന്ധം തുടർന്നു. ശിവയോടൊപ്പം ജീവിക്കുന്നതിന് ഭർത്താവ് തടസ്സമാണെന്ന് തോന്നിയപ്പോഴാണ് യമക ശങ്കർ റാവുവിനെ ഇല്ലാതാക്കാൻ ഇരുവരും പദ്ധതിയിട്ടത്.

സംഭവ ദിവസം ദമ്പതികൾ പുറത്ത് പോയി വരുന്ന വഴിയെ വിജനമായ സ്ഥലത്തെത്തിയപ്പോൾ സരസ്വതി മൂത്രമൊഴിക്കാനായി ഭർത്താവിനോട് ബൈക്ക് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ബൈക്കിൽ നിന്നിറങ്ങിയ സരസ്വതി മാറിനിന്ന സമയത്ത്  ഒാട്ടോയിൽ വന്ന മൂന്നംഗ സംഘം യമക ശങ്കർ റാവുവിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊല്ലുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇയാൾ മരിച്ചു. കവർച്ച ശ്രമത്തിനിടെ ഭർത്താവ് കൊല്ലപ്പെട്ടെന്ന് വരുത്തിതീർക്കാൻ സരസ്വതി സ്വയം വളകൾ പൊട്ടിച്ചു.

എന്നാൽ സരസ്വതിയുടെ മൊഴിയിൽ സംശയം തോന്നിയതിനെത്തുടർന്ന്​ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. വഴിയിലുടനീളം തങ്ങളെവിടെയാണെന്ന് സരസ്വതി ശിവയെ മൊബൈൽ ഫോൺ വഴി അറിയിക്കുന്നുണ്ടായിരുന്നു. നഗരപരിധിയിൽ രണ്ട് തവണ റാവുവിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വിജനമായ സ്ഥലത്തെത്തിയപ്പോഴാണ് ഘാതകർ റാവുവിനെ വധിക്കുന്നത്. സരസ്വതിയെയും കാമുകൻ ശിവയേയും കസ്റ്റഡിയിലെടുത്ത പൊലീസ് മറ്റ് പ്രതികൾക്കായുള്ള തിരച്ചിലാണ്.

Tags:    
News Summary - Andhra Woman Allegedly Gets Husband Killed For Lover She Met On Facebook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.