ലൈൻ ബസല്ല; ഇത്​ കോവിഡ്​ ലക്ഷണമുള്ളവരെ കൊണ്ടുപോകുന്ന ആംബുലൻസ്​-ആന്ധ്രയിൽ നിന്ന്​ ആശങ്കയുടെ കാഴ്​ച  -Video

ഹൈദരാബാദ്​: രാജ്യത്ത്​ കോവിഡ്​ സമൂഹ വ്യാപനം വൻ ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ ആന്ധ്രപ്രദേശിൽ നിന്ന്​ ആശങ്കയുളവാക്കുന്നൊരു കാഴ്​ച പ്രചരിക്കുകയാണ്​ സമൂഹ മാധ്യമങ്ങളിൽ.  യാത്രാബസ്​ ഒാരോ സ്​റ്റോപ്പിലും നിർത്തി യാത്രക്കാരെ കയറ്റി കൊണ്ടുപോകുന്ന പോലെ കോവിഡ്​ ലക്ഷണങ്ങളുള്ളവരെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ കൂട്ടമായി ആംബുലൻസിൽ കൊണ്ടുപോകുന്നതാണ്​ വിഡിയോയിലുള്ളത്​. 

ആന്ധ്ര മുൻ മുഖ്യമ​ന്ത്രിയും തെലുഗു ദേശം പാർട്ടി പ്രസിഡൻറുമായ ചന്ദ്രബാബു നായിഡുവാണ്​ വിഡിയോ ട്വിറ്ററിൽ പങ്കു​വെച്ചത്​. ജഗമോഹൻ റെഡ്​ഡി സർക്കാർ സാമൂഹിക അകലം പാലിക്കാതെയും സുരക്ഷ ക്രമീകരണങ്ങളില്ലാതെയും കോവിഡ്​ ലക്ഷണമുള്ളവരെ മാടുകളെ പോലെ കൈകാര്യം ചെയ്യുകയാണെന്ന്​ അദ്ദേഹം ആരോപിച്ചു. 

‘കോവിഡ്​ ബാധിതരെന്ന്​ സംശയിക്കുന്നവരെ മൃഗങ്ങളെ പോലെ 108 ആംബുലൻസിൽ കൂട്ടമായി കൊണ്ടുപോകുന്ന കാഴ്​ച അതിവേഗം രോഗം പകര​ുമെന്ന ആശങ്കയുയർത്തുന്നു. എല്ലാ 108 ആംബുലൻസുകളുടെയും അവസ്​ഥ ഇതാണെങ്കിൽ ജനങ്ങളു​െട ജീവൻ രക്ഷിക്കുന്നതിൽ ആന്ധ്ര സർക്കാർ പരാജയപ്പെടുമെന്ന്​ ഞാൻ ഭയക്കുന്നു. ദൈവം ആന്ധ്രപ്രദേശിനെ രക്ഷിക്ക​െട്ട’- നായിഡു ട്വിറ്ററിൽ കുറിച്ചു. 

കോവിഡ്​ ലക്ഷണങ്ങളുള്ള ഒരാൾ നിറയെ ആളുകൾ ഉള്ളതിനാൽ ആംബുലൻസിൽ കയറാൻ മടിക്കുന്നതും ആരോഗ്യ പ്രവർത്തകർ അനുനയിപ്പിച്ച്​ കയറ്റുന്നതുമാണ്​ വിഡിയോയിലുള്ളത്​. കുർണൂൽ ജില്ലയിലെ തങ്കുത്തൂർ ഗ്രാമത്തിൽ നിന്നുള്ള വിഡിയോ ആണിത്​. ആളുകൾ തിങ്ങിനിറഞ്ഞതിനാൽ ആംബുലൻസി​​െൻറ വാതിലടക്കാൻ പറ്റാത്തതുകൊണ്ട്​ ഗ്രാമീണൻ ചവിട്ടുപടിയിൽ നിന്ന്​ യാത്ര ചെയ്യുന്നതാണ്​ വിഡിയോയിലുള്ളത്​. 

 

Full View
Tags:    
News Summary - Andhra: Suspected Covid patients stuffed in ambulance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.