ആന്ധ്രപ്രദേശ്​ മന്ത്രിയുടെ സ്​ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ്​ ​െറയ്​ഡ്​

അമരാവതി: ആന്ധ്രപ്രദേശ്​ മന്ത്രിയുടെ ഉടമസ്​ഥതയിലുള്ള സ്​കൂളുകളിലും കോളജുകളിലും ആദായ നികുതി വകുപ്പി​​​െൻറ റെയ്​ഡ്​. നഗര വികസന വകുപ്പ്​ മന്ത്രി പൊങ്കുരു നാരായണയുടെ ഉടമസ്​ഥതയിലുള്ള നാരായണ ഗ്രൂപ്പ്​സ്​ നടത്തുന്ന വിദ്യാഭ്യാസ സ്​ഥാപനങ്ങളിലാണ്​ ഇന്ന്​ രാവിലെ പരി​േശാധന നടന്നത്​. നാരായണ ഗ്രൂപ്പിന്​ 200 സ്​ൂകളുകളും 400 ജൂനിയർ കോളജുകളും 25 ​പ്രഫഷണൽ കോളജുകളുമുണ്ട്​.

എന്നാൽ റെയ്​ഡ്​ നടന്നുവെന്ന വാർത്ത മന്ത്രി നിഷേധിച്ചു. അദ്ദേഹത്തി​​​െൻറ സ്​ഥാപനത്തിലെ ജോലിക്കാർ ആദായ നികുതി ഉദ്യോഗസ്​ഥരുടെ പരിശോധന നടന്നു​വെന്ന്​​ സ്​ഥിരീകരിച്ചിട്ടുണ്ട്​.

Tags:    
News Summary - Andhra Pradesh Minister's Schools Raided - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.