Posted On
date_range Updated On
date_range നെല്ലൂരിലെ ആശുപത്രിയിൽ ആന്ധ്ര മന്ത്രിയുടെ മിന്നൽ സന്ദർശനം; കോവിഡ് സെന്‍റർ നടത്തിപ്പിൽ അതൃപ്തി അറിയിച്ചു
നെല്ലൂർ: നെല്ലൂരിലെ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തി ആന്ധ്രപ്രദേശ് മന്ത്രി പി. അനിൽ കുമാർ. ആശുപത്രിയിലെ കോവിഡ് സെന്‍ററിന്‍റെ നടത്തിപ്പിൽ മന്ത്രി അതൃപ്തി രേഖപ്പെടുത്തി. കോവിഡ് രോഗികൾക്ക് പ്രാഥമിക സൗകര്യം ഒരുക്കുന്നതിൽ അഭാവം കാണിച്ചതിൽ ഉദ്യോഗസ്ഥരോടാണ് മന്ത്രി അതൃപ്തി അറിയിച്ചത്.
എത്രയും പെട്ടെന്ന് രോഗികൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ മന്ത്രി ഉത്തരവിട്ടു. രോഗികൾക്ക് യാതൊരുവിധ അസൗകര്യങ്ങളും അനുഭവിക്കേണ്ടി വരരുതെന്നും മന്ത്രി നിർദേശം നൽകി.
ശനിയാഴ്ച 11,766 കോവിഡ് കേസുകളാണ് ആന്ധ്ര പ്രദേശിൽ റിപ്പോർട്ട് ചെയ്തത്. കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തതിനു ശേഷം സംസ്ഥാനത്തുണ്ടാകുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.