റിട്ട. അധ്യാപികയുടെ ബാങ്ക് അക്കൗണ്ട് വാട്സ്ആപ്പ് വഴി ഹാക്ക് ചെയ്ത് 21 ലക്ഷം കവർന്നു

അന്നമയ്യയിലെ വിരമിച്ച സ്കൂൾ അധ്യാപികയുടെ ബാങ്ക് അക്കൗണ്ട് വാട്‌സ്ആപ്പ് ലിങ്ക് വഴി സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്ത് 21 ലക്ഷം രൂപ കവർന്നു. അന്നമയ്യ ജില്ലയിലെ മദനപ്പള്ളി ടൗണിലെ റെഡ്ഡെപ്പനായിഡു കോളനിയിൽ താമസിക്കുന്ന വരലക്ഷി എന്ന റിട്ട. അധ്യാപികയുടെ പണമാണ് കവർന്നത്. വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ ഒരു ലിങ്ക് ഉണ്ടായിരുന്നു. ലിങ്ക് ക്ലിക്ക് ചെയ്ത ഉടനെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു.

അന്നുമുതൽ തന്റെ അക്കൗണ്ടിൽ നിന്ന് പണം കുറഞ്ഞതായി സന്ദേശങ്ങൾ വരുന്നുണ്ടെന്ന് വരലക്ഷി അവകാശപ്പെട്ടു. ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതും അക്കൗണ്ടിൽ നിന്ന് 21 ലക്ഷം രൂപ പിൻവലിച്ചതും അറിഞ്ഞത്. ശനിയാഴ്ചയാണ് വരലക്ഷി സൈബർ ക്രൈം പൊലീസിൽ പരാതി നൽകിയത്.

സൈബർ കുറ്റവാളികൾ വാട്‌സ്ആപ്പ് നമ്പറുകളിലേക്ക് ലിങ്കുകൾ അയച്ച് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം പിൻവലിക്കുന്നതായി ടു ടൗൺ സർക്കിൾ ഇൻസ്‌പെക്ടർ മുരളീകൃഷ്ണ പറഞ്ഞു. സോഫ്റ്റ്‌വെയർ ജീവനക്കാരനായ മദനപ്പള്ളി സ്വദേശി ജ്ഞാനപ്രകാശിന്റെ അക്കൗണ്ടിൽ നിന്ന് സൈബർ കുറ്റവാളികൾ 12 ലക്ഷം രൂപ അപഹരിച്ചിരുന്നു. സംഭവത്തിൽ വെള്ളിയാഴ്ച ടു ടൗൺ പൊലീസ് കേസെടുത്തു. 

Tags:    
News Summary - Andhra: Cybercriminals hack retired teacher's bank account, withdraw Rs 21 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.