മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ച് ഓൺലൈൻ ലോൺ ആപ്പ് സംഘത്തിന്‍റെ ഭീഷണി; ദമ്പതികൾ ജീവനൊടുക്കി

അമരാവതി: ഓൺലൈൻ വായ്പാ ആപ് കമ്പനിയുടെ ഭീഷണിയും അപമാനിക്കലും താങ്ങാനാവാതെ ആന്ധ്രാപ്രദേശിൽ ദമ്പതികൾ ജീവനൊടുക്കി. കൊല്ലി ദുർഗ റാവു, ഭാര്യ രമ്യ ലക്ഷ്മി എന്നിവരാണ് മരിച്ചത്. നാലു വയസ്സുകാരി നാഗ സായിയും രണ്ടു വയസ്സുകാരി ലിഖിത ശ്രീയും മക്കളാണ്.

രാജമഹേന്ദ്രവരത്തെ ശാന്തി നഗറിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഓൺലൈൻ ആപിലൂടെ 30,000 രൂപയാണ് ഇവർ കടമെടുത്തത്. രണ്ടു മാസങ്ങൾക്ക് മുമ്പായിരുന്നു ഇത്. ഗഡുക്കളായി 10,000ത്തോളം രൂപ തിരിച്ചടച്ചിരുന്നു. എന്നാൽ, പലിശ ഉയർന്ന് കൂടുതൽ തുക അടക്കാൻ ലോൺ കമ്പനി ആവശ്യപ്പെട്ടിരുന്നു.

ഇതിന് വിസമ്മതിച്ചതോടെ ഭാര്യ രമ്യയുടെയും മകളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം ദുർഗ റാവുവിന്‍റെ ഫോണിലെ കോൺഡാക്ട് ലിസ്റ്റിലുണ്ടായിരുന്നവരുടെ വാട്സ്ആപ് നമ്പറിലേക്കെല്ലാം മോർഫ് ചെയ്ത ചിത്രങ്ങളെത്തി.

ഇതിൽ ഏറെ ദുഃഖത്തിലായിരുന്നു കുടുംബം. ഇതിനുപിന്നാലെയാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ വിശദ അന്വേഷണത്തിന് ആന്ധ്രാ സർക്കാർ നിർദേശം നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Andhra Couple Dies by Suicide Over Harassment from Loan App Owners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.