ആന്ധ്ര മുഖ്യമന്ത്രി യു.എൻ ഫോറത്തിൽ സംസാരിക്കും

അമരാവതി: ആ​ന്ധ്രപ്രദേശ്​ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു യു.എൻ ഫോറത്തെ അഭിസംബോധന ചെയ്​തു സംസാരിക്കാനൊരുങ്ങുന്നു. തിങ്കളാഴ്​ച യു.എൻ പൊതുസഭയുടെ വാർഷിക സമ്മേളനത്തി​നിടെ നടക്കുന്ന ‘സുസ്​ഥിര കൃഷിക്ക്​ ഫണ്ട്​ അനുവദിക്കൽ; ആഗോള സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്താൻ അദ്ദേഹം ന്യുയോർക്കിലേക്കു തിരിക്കും.

ആന്ധ്രപ്രദേശ്​ ധനകാര്യ മന്ത്രി യനമാല രാമകൃഷ്​ണുഡു, മുഖ്യമന്ത്രിയുടെ പ്ര​േത്യക ചീഫ്​ സെ​ക്രട്ടറി സതീഷ്​ ചന്ദ്ര, പ്രിൻസിപ്പൽ സെക്രട്ടറി ജി. സായ്​ പ്രസാദ്​, പി.ആർ കമീഷണർ വെങ്കടേശ്വർ എന്നിവരും മറ്റ്​ അഞ്ച്​ ഉദ്യോഗസ്ഥരും​ ചന്ദ്രബാബു നായിഡുവിനൊപ്പം യാത്ര തിരിക്കുന്നുണ്ട്​. ബുധനാഴ്​ച വരെ അദ്ദേഹം യു.എസിലുണ്ടാകും.

വേൾഡ്​ എക്കണോമിക്​ ഫോറവും ബ്ലൂബെർഗ്​ ഗ്ലോബൽ ബിസിനസ്​ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ഉച്ചകോടിയിലും ചന്ദ്രബാബു നായിഡു പ​െങ്കടുക്കും. കൂടാതെ നിരവധി വ്യവസായികളേയും സംരംഭകരെയും സന്ദർശിച്ച്​ ചർച്ച നടത്തും. ഞായറാഴ്​ച യു.എന്നിലെ ഇന്ത്യൻ അംബാസഡർ സെയ്​ദ്​ അക്​ബറുദ്ദീനുമായി കൂടിക്കാഴ്​ച നടത്തും.

Tags:    
News Summary - Andhra CM to address UN forum -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.