Posted On
date_range Updated On
date_range ആന്ധ്രയിലെ സ്ഥാനാർഥിയുടെ ആസ്തി 5785 കോടി
അമരാവതി: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഏറ്റവും സമ്പന്നൻ ആന്ധ്രപ്രദേശിൽനിന്ന്. തെലുഗുദേശം പാർട്ടി (ടി.ഡി.പി) ടിക്കറ്റിൽ ഗുണ്ടൂരിൽനിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്ന പി. ചന്ദ്രശേഖറിന്റെ ആസ്തി 5785 കോടി രൂപ! സ്ഥാവര-ജംഗമ വസ്തുക്കളായി ഇത്രയും കുടുംബസ്വത്തുണ്ടെന്നാണ് ഇദ്ദേഹം നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.
വ്യക്തിഗത ആസ്തി 2,448.72 കോടി രൂപ, ഭാര്യ ശ്രീരത്‌ന കോനേരുവിന് 2,343.78 കോടി, മക്കൾക്ക് 1,000 കോടി എന്നിങ്ങനെയാണ് കണക്ക്. യു.എസ് ആസ്ഥാനമായ നിരവധി സ്ഥാപനങ്ങളിൽ നിക്ഷേപങ്ങളും ഓഹരികളും ഉള്ളതോടൊപ്പം അമേരിക്കയിൽ റോൾസ് റോയ്സ് ഗോസ്റ്റ്, മെഴ്‌സിഡസ് ബെൻസ്, ടെസ്‌ല തുടങ്ങിയ ആഡംബര കാറുകളും സ്വന്തമായുണ്ട്. അതേസമയം, 1,138 കോടി രൂപയുടെ ബാധ്യതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.