ട്രാൻസ്​​ജെൻഡറുകൾക്ക്​ പെൻഷൻ പദ്ധതിയുമായി ആന്ധ്രപ്രദേശ്​ സർക്കാർ

അമരാവതി: ട്രാൻസ്​​ജെൻഡറുകൾക്ക്​ പെൻഷൻ പദ്ധതിയുമായി ആന്ധ്രാപ്രദേശ്​ സർക്കാർ. 18 വയസ്​ കഴിഞ്ഞ ട്രാൻസ്​ജെൻഡറുകൾക്ക്​ 1500 രൂപ പ്രതിമാസം പെൻഷൻ നൽകുന്ന പദ്ധതിക്കാണ്​ ആന്ധ്ര സർക്കാർ അംഗീകാരം നൽകിയത്​. 

ഇതിനൊപ്പം ട്രാൻസ്​​ജെൻഡർ നയത്തിനും സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്​. ഇൗ നയത്തി​​െൻറ കരട്​ ഒാൺലൈനിൽ ലഭ്യമാക്കുമെന്നും ജനങ്ങളുടെ ഭാഗത്ത്​ നിന്ന്​ അഭിപ്രായങ്ങൾ സ്വരൂപിച്ചതിന്​ ശേഷം മാത്രമേ നയത്തി​ന്​ അന്തിമ രൂപം നൽകു എന്നും സർക്കാർ വ്യക്​തമാക്കിയിട്ടുണ്ട്​. സംസ്ഥാനത്തെ 26,000 ട്രാൻസ്​ജെൻഡറുകൾക്ക്​ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

പദ്ധതിപ്രകാരം ട്രാൻസ്​​ജെൻഡറുകൾക്ക്​ സ്വയംതൊഴിൽ കണ്ടെത്തുന്നതിന്​ പ്രത്യേക സാമ്പത്തികസഹായം നൽകും. ഇതിനൊപ്പം ഇവർക്ക്​ റേഷൻ കാർഡ്​, സ്​​​കോളർഷിപ്പുകൾ എന്നിവയും നൽകും. കേരളത്തിനും ഒഡീഷക്കും പിന്നാലെ ട്രാൻസ്​ജെൻഡറുകൾക്കായി പ്രത്യേക പദ്ധതിയുമായി രംഗത്തെത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ്​ ആന്ധ്രപ്രദേശ്​.

Tags:    
News Summary - Andhra Cabinet sanctions pension scheme for transgenders-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.