നിയമസഭാ സമിതി പിരിച്ചുവിടാനുള്ള തീരുമാനം ആന്ധ്രാ നിയമസഭയിൽ പാസായി

അമരാവതി: സംസ്ഥാനത്തെ നിയമസഭാ സമിതി പിരിച്ചുവിടാനുള്ള സർക്കാർ തീരുമാനം ആന്ധ്രാ നിയമസഭയിൽ പാസായി. നേരത്തേ ആന് ധ്ര മന്ത്രിസഭ ഇതിന് അംഗീകാരം നൽകിയിരുന്നു. പ്രതിപക്ഷമായ ടി.ഡി.പിക്ക് ആധിപത്യമുള്ളതാണ് നിലവിലെ നിയമസഭാ സമിതി. ആ ന്ധ്രക്ക് മൂന്ന് തലസ്ഥാനങ്ങളെന്ന തീരുമാനം നിയമസഭാ സമിതി തള്ളിയതിനെ തുടർന്നാണ് പിരിച്ചുവിടാൻ സർക്കാർ തീരുമാ നിച്ചത്.

കൗൺസിൽ നിർത്തലാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് തെലുങ്ക് ദേശം പാർട്ടി നിയമസഭാ നടപടികൾ ബഹിഷ്കരിച്ചു. വോട്ടെടുപ്പിന് മുമ്പ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ലെജിസ്ലേറ്റീവ് കൗൺസിലുകൾ പിരിച്ചുവിടാനുള്ള നീക്കത്തിൽ വിശദീകരണവുമായി രംഗത്തെത്തി. ആറ് സംസ്ഥാനങ്ങളിൽ മാത്രമാണ് ഇപ്പോൾ ലെജിസ്ലേറ്റീവ് കൗൺസിലുകൾ ഉള്ളത്. ഓരോ ബില്ലും എന്തിനാണ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് പോകേണ്ടത് എന്ന ചോദ്യത്തിന് ഉത്തരമില്ല. കൗൺസിലിനെ ടി.ഡി.പി രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കൗൺസിൽ തുടരണോ നിർത്തലാക്കണമോ എന്ന വിഷയത്തിൽ തിങ്കളാഴ്ച ചർച്ച അനുവദിക്കണമെന്ന് മുഖ്യമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. നിയമസഭയിൽ ഭൂരിപക്ഷമുള്ള ജഗന് മുന്നിൽ ഇക്കാര്യത്തിൽ വെല്ലുവിളികളില്ലായിരുന്നു. ആന്ധ്രാപ്രദേശ് സർക്കാർ ഭരണഘടനാ മൂല്യങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നിർഭാഗ്യവശാൽ അസാധാരണമായ തീരുമാനമെടുത്തതായും ടി.ഡി.പി എം.പി കനകമേഡല രവീന്ദ്ര കുമാർ പറഞ്ഞു.

Tags:    
News Summary - Andhra Assembly Passes Resolution to Abolish Legislative Council Days After Snub to 3-Capital Plan in Upper House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.