Posted On
date_range Updated On
date_range 43ാം ചരമവാർഷിക ദിനത്തിൽ സഞ്ജയ് ഗാന്ധിക്ക് പേരമകളുടെ ശ്രദ്ധാഞ്ജലി
ന്യൂഡൽഹി: സഞ്ജയ് ഗാന്ധിയുടെ 43ാം ചരമവാർഷിക ദിനത്തിൽ കൊച്ചുമകളുടെ ആദരം. പിതാവ് വരുൺ ഗാന്ധിക്കും മുത്തശ്ശി മനേക ഗാന്ധിക്കുമൊപ്പമായിരുന്നു അനസൂയ ശാന്തിവനത്തിൽ മുത്തശ്ശന് ശ്രദ്ധാഞ്ജലിയർപ്പിക്കാനെത്തിയത്. ഇതാദ്യമായാണ് അനസൂയ മുത്തശ്ശന് ആദരാഞ്ജലിയർപ്പിക്കാനെത്തുന്നത്. വരുൺ ഗാന്ധി തന്നെയാണ് ഇത് ട്വിറ്ററിൽ പങ്കുവെച്ചത്.
2013ലാണ് വരുൺ ഗാന്ധിയുടെയും യാമിനി റോയ് ചൗധരിയുടെയും മകളായി അനസൂയ ജനിച്ചത്. ഇന്ദിര ഗാന്ധിയുടെയും ഫിറോസ് ഗാന്ധിയുടെയും ഇളയ മകനാണ് സഞ്ജയ് ഗാന്ധി. വരുൺ ഗാന്ധിക്ക് മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് 1980 ജൂൺ 23ന് സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.