അനന്തു അജി
കോട്ടയം: കുട്ടിക്കാലം മുതൽ ലൈംഗിക, മാനസിക പീഡനത്തിന് വിധേയനായെന്നും ആർ.എസ്.എസിനെ രൂക്ഷമായി വിമർശിച്ചും സമൂഹമാധ്യമത്തിൽ കുറിപ്പിട്ടശേഷം യുവാവ് ആത്മഹത്യചെയ്ത സംഭവത്തിൽ ആരോപണവിധേയനായ ആർ.എസ്.എസ് നേതാവിനെ പ്രതി ചേർക്കും.
കോട്ടയം എലിക്കുളം സ്വദേശിയായ അനന്തു അജിയുടെ ആത്മഹത്യാകുറിപ്പിൽ, ‘എൻ.എം’ എന്ന് പരാമർശിക്കുന്ന ആർ.എസ്.എസ് നേതാവിനെ പൊലീസ് തിരിച്ചറിഞ്ഞു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രതിയാക്കാനാണ് നീക്കം.
നാലു വയസ്സ് മുതൽ ആർ.എസ്.എസ് ശാഖയിൽനിന്ന് ലൈംഗിക പീഡനം നേരിട്ടുവെന്നാണ്, തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിൽ ആത്മഹത്യചെയ്ത 24കാരൻ ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കിയത്. ചൂഷണംചെയ്യുന്നയാൾ കുടുംബ സുഹൃത്താണെന്നും വെളിപ്പെടുത്തി. മറ്റു പലരെയും ഇതുപോലെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും യുവാവ് കുറിപ്പില്‍ ആരോപിച്ചിരുന്നു.
യുവാവിന്റെ പോസ്റ്റും ആത്മഹത്യയും വിവാദമായതിനെ തുടർന്നാണ് പൊലീസും ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് എം.പിമാരായ കെ.സി. വേണുഗോപാലും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ രംഗത്തെത്തുകയും ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.