ഉത്തരാഖണ്ഡിൽ വൻ ഹിമപാതം; ദൃശ്യങ്ങൾ പുറത്ത്

ഡെറാഡൂൺ: ഹിമാലയൻ മേഖലയിലുണ്ടായ വൻ ഹിമപാതത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ഇന്ന് പുലർച്ചെ ഉത്തരാഖണ്ഡിലാണ് ഹിമപാതമുണ്ടായത്. ഹിമപാതത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കേദാർനാഥ് ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അജേന്ദ്ര അജയ് അറിയിച്ചു.

സെപ്തംബർ 22ന് കേദാർനാഥ് ധാമിലെ ചോരാബാരി ഗ്ലേസിയറിന്‍റെ വൃഷ്ടിപ്രദേശത്ത് ഹിമപാതമുണ്ടായിരുന്നു. കേദാർനാഥ് ക്ഷേത്രത്തിന് പിന്നിൽ അഞ്ച് കിലോമീറ്റർ അകലെയാണ് ചോരാബാരി ഗ്ലേസിയർ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത മഴയാണ്.

3500 മീറ്ററിൽ കൂടുതൽ ഉയരമുള്ള ഹിമാലയൻ മേഖലയിലെ 30 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള സ്ഥലങ്ങളിൽ ഹിമപാതങ്ങൾ സാധാരണമാണ്. വടക്ക് അഭിമുഖമായുള്ള ചരിവുകളിൽ മഞ്ഞുകാലത്ത് ഹിമപാതമുണ്ടാകാറുണ്ട്. എന്നാൽ, തെക്ക് അഭിമുഖമായുള്ള ചരിവുകളിൽ വസന്തകാലത്ത് ഹിമപാതമുണ്ടാവുക.

അതേസമയം, ഗോമുഖ് ഗ്ലേസിയർ, ഹേംകുന്ത് സാഹിബ്, ഗസ്തോലി, കാളിന്ദി-ബദ്രിനാഥ് ട്രാക്ക് തുടങ്ങിയ ഉത്തരാഖണ്ഡിന്റെ ഉയർന്ന പ്രദേശങ്ങളിൽ സമീപകാലത്ത് നിരവധി ഹിമപാതങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Tags:    
News Summary - An avalanche occurred this morning in the Himalayan region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.