പാലിന് വില കൂട്ടി

അഹ്മദാബാദ്: അമുൽ, മദർ ഡയറി കമ്പനികൾ പാലിന് വില കൂട്ടി. ലിറ്ററിന് രണ്ട് രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽവരുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

'ഭക്ഷ്യവസ്തുക്കൾക്ക് പൊതുവിൽ ഉള്ള ശരാശരി വിലക്കയറ്റത്തെ അപേക്ഷിച്ച് ഇപ്പോൾ വർധിപ്പിച്ച നിരക്ക് കുറവാണ്. പാലുത്പാദനത്തിലുംസംസ്കരണത്തിനും ചിലവ് കൂടുതലാണ്. കാലിത്തീറ്റക്കും കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം വില കൂടി. ഉയർന്ന ചൂടും ഉഷ്ണതരംഗവുമാണ് കാലിത്തീറ്റയുടെ വില കൂടാൻ കാരണം. വിലക്കയറ്റം കർഷകർക്ക് നൽകേണ്ട പ്രതിഫലത്തിലും പ്രതിഫലിച്ചിട്ടുണ്ട്' -മദർ ഡയറി കമ്പനി വക്താവ് പറഞ്ഞു. ഉത്പാദന ചിലവ് വർധിക്കാൻ തുടങ്ങിയിട്ട് അഞ്ച് മാസമാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അഹ്മദാബാദ്, സൗരാഷ്ട്ര വിപണിയിൽ അമുൽ ഗോൾഡിന് പാൽ ലിറ്ററിന് 62 രൂപയും അമുൽ താസയ്ക്ക് 50 ഉം അമുൽ ശക്തിക്ക് 56 ഉം രൂപയായിരിക്കും പുതിയ നിരക്ക്.

Tags:    
News Summary - amul, mother diary hike milk prices by 2 per litre, say current prices still below average flood inflation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.