Posted On
date_range Updated On
date_range അമൂൽ പാൽ ലിറ്ററിന് രണ്ടുരൂപ കൂട്ടി; വിലവർധന ഇന്നുമുതൽ
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ക്ഷീരോപാൽപാദക സഹകരണസംഘമായ അമൂൽ പാലിെൻറ വില വർധിപ്പിച്ചു. പാൽ വിലയിൽ രണ്ടു രൂപയാണ് വർധിപ്പിച്ചത്.
അമൂൽ ഗോൾഡ് ലിറ്ററിന് 58രൂപ, അമൂൽ താസ 46രൂപ, അമൂൽ ശക്തി 52 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില. ഉൽപ്പാദന -വിതരണ ചെലവിലുണ്ടായ വർധനയാണ് പാൽ വില വർധിപ്പിക്കാൻ കാരണം.
2019 മേയ് മാസത്തിലാണ് അമൂൽ അവസാനമായി പാൽ വില വർധിപ്പിച്ചത്. രാജ്യത്ത് എല്ലായിടത്തും ഇന്നുമുതൽ വിലവർധന നിലവിൽ വരും. പാക്കേജിങ്, ഗതാഗതം ഉൾപ്പെടെ ചെലവ് കൂടിയതാണ് വില വർധനക്ക് കാരണമെന്ന് ഗുജറാത്ത് കോർപറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.