ഗ്യാനേഷ് കുമാറിന്‍റെ രാജി ആഹ്വാനത്തിനിടെ തെരഞ്ഞെടുപ്പ് കമീഷന്‍റെ അസാധാരണ യോഗം; എസ്.ഐ.ആർ ഫോം ആറിൽ മാറ്റമില്ല

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജിക്കായുള്ള മുറവിളിക്കിടെ നിർണായക യോഗം ചേർന്ന് തെരഞ്ഞെടുപ്പ് കമീഷൻ. എസ്.ഐ.ആറിലെ പരാതികളും അംഗങ്ങൾക്കിടയിലെ വിയോജിപ്പുകളും യോഗത്തിൽ ചർച്ചയായി.

വോട്ടർമാരുടെ രജിസ്‌ട്രേഷനായുള്ള ഫോം ആറ്, സാങ്കേതിക സംവിധാനമായ ECINET എന്നിവയുടെ സുതാര്യത ഉറപ്പാക്കും. ഐ.ടി സംവിധാനങ്ങൾ അവലോകനം ചെയ്യുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിക്കാനും യോഗം തീരുമാനിച്ചതായി കമീഷൻ അറിയിച്ചു. കമീഷൻ അംഗങ്ങൾക്കിടയിൽ ഭിന്നതയില്ലെന്നും തീവ്രവോട്ടർ പട്ടിക പരിഷ്‌കരണം നടത്താനുള്ള തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് കമീഷൻ വ്യക്തമാക്കി.

ഡൽഹിയിലെ എസ്.ഐ.ആർ തീയതി നീട്ടിയതായി കമീഷൻ അറിയിച്ചു. പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി കമീഷൻ നോട്ടീസ് അയച്ചവർ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർക്ക് മുമ്പാകെ ഹിയറിങ്ങിനായി നേരിട്ട് ഹാജരാകേണ്ടതില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ഡൽഹിയിലെ വോട്ടർ പട്ടികയിൽനിന്ന് വ്യാപകമായി പേരുകൾ വെട്ടിമാറ്റുന്നെന്ന പരാതി കമീഷൻ ചർച്ച ചെയ്തു.

ഡൽഹിയിലെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 30 വരെയാണ് കമീഷൻ നീട്ടിയത്. ഇവ തീർപ്പാക്കുന്നതിനുള്ള അവസാന തീയതി നവംബർ 30 ആണ്. മഹാരാഷ്ട്രയിലെ എസ്.ഐ.ആർ കാലാവധിയും നീട്ടി. പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി നോട്ടീസ് ലഭിച്ചവരുടെ വീടുകൾ ബൂത്ത് ലെവൽ ഓഫിസർമാർ സന്ദർശിക്കും. ഉദ്യോഗസ്ഥർ വോട്ടറുടെ രേഖകൾ ശേഖരിച്ച് ECINETൽ അപ്‌ലോഡ് ചെയ്യും. തുടർന്ന് വോട്ടറുടെ യോഗ്യതയെക്കുറിച്ച് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ തീരുമാനമെടുക്കും.

ചില പ്രത്യേക സാഹചര്യങ്ങളിൽ അല്ലാതെ വോട്ടർമാരെ ഓഫിസിലേക്ക് ഹിയറിങ്ങിനായി വിളിപ്പിക്കില്ല. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ തീരുമാനിക്കുന്ന അപൂർവ കേസുകളിൽ (കഴിയുന്നതും ഓൺലൈനായി) ഹിയറിങ് നടത്തും. ആവശ്യമെങ്കിൽ വോട്ടർക്ക് പകരം കുടുംബത്തിലെ ഏതെങ്കിലും മുതിർന്ന അംഗത്തെ ഹിയറിങ്ങിൽ പങ്കെടുക്കാൻ ചുമതലപ്പെടുത്താം. ഓൺലൈൻ ഹിയറിങ് സൗകര്യങ്ങൾ വിപൂലീകരിക്കുമെന്നും കമീഷൻ അറിയിച്ചു. നൈറ്റ് ഷെൽട്ടറുകളിൽ കഴിയുന്നവർ, തൊഴിലാളികൾ, ദരിദ്രർ, ഭവനരഹിതർ തുടങ്ങിയവർക്കായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാർ ആവശ്യത്തിന് ഹെൽപ്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കുകയോ പ്രത്യേക ക്യാമ്പുകൾ നടത്തുകയോ ചെയ്യണം.

എസ്.ഐ.ആറിന് ഒപ്പമുള്ള ഫോം ആറിൽ മാറ്റമുണ്ടാകില്ല. എസ്.ഐ.ആർ ഇല്ലാത്ത കാലയളവിൽ, പഴയ ഫോമുകൾ (1960 ലെ ഇലക്ടറൽ രജിസ്ട്രേഷൻ ചട്ടങ്ങൾ) ഉപയോഗിക്കുമെന്നും കമീഷൻ വ്യക്തമാക്കി.

എസ്.ഐ.ആറിൽ വെട്ടിമാറ്റിയവരെ ചേർക്കാം -കമീഷൻ

ന്യൂ​ഡ​ൽ​ഹി: എ​സ്.​ഐ.​ആ​ർ ഇ​തി​ന​കം ന​ട​പ്പാ​ക്കി​യ 20 സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലും എ​സ്.​ഐ.​ആ​റി​ൽ പു​റ​ത്താ​യ​വ​ർ​ക്കും പു​തി​യ വോ​ട്ട​ർ​മാ​ർ​ക്കും ഓ​രോ മ​ണ്ഡ​ല​ത്തി​ലെ​യും ഇ.​ആ​ർ.​ഒ​മാ​ർ വ​ഴി പേ​രു​ചേ​ർ​ക്കാ​മെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ വാ​ർ​ത്താ​കു​റി​പ്പി​ലും ആ​വ​ർ​ത്തി​ച്ചു. എ​സ്.​ഐ.​ആ​റി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​ന് പേ​രെ വെ​ട്ടി​മാ​റ്റി​യെ​ന്ന് പ​റ​യു​മ്പോ​​ഴെ​ല്ലാം ക​മീ​ഷ​ൻ ന​ൽ​കു​ന്ന മ​റു​പ​ടി​യാ​ണി​ത്.

അ​തേ സ​മ​യം പ​ശ്ചി​മ ബം​ഗാ​ളി​ൽ ഇ​തി​ന​കം വെ​ട്ടി​മാ​റ്റി​യ ല​ക്ഷ​ക്ക​ണ​ക്കി​ന് വോ​ട്ട​ർ​മാ​ർ ട്രൈ​ബ്യൂ​ണ​ലു​ക​ൾ​ക്കു​മു​ന്നി​ൽ അ​പേ​ക്ഷ​ക​ളു​മാ​യി കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ്. ഡ​ൽ​ഹി എ​സ്.​ഐ.​ആ​റി​ലു​യ​ർ​ന്ന പ​രാ​തി​ക​ൾ​ക്കി​ടെ ഡ​ൽ​ഹി​യി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും വോ​ട്ടു​ചേ​ർ​ക്കാ​ൻ ക​മീ​ഷ​ൻ സ​മ​യം നീ​ട്ടി ന​ൽ​കി.

2026 ജൂ​​ലൈ മു​ത​ൽ എ​ന്നാ​ൽ 18 വ​യ​സ്സ് പൂ​ർ​ത്തി​യാ​യ ​യു​വ വോ​ട്ട​ർ​മാ​ർ​ക്ക് ഫോം 6 ​ഉ​പ​യോ​ഗി​ച്ച് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ​ചേ​ർ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് ക​മീ​ഷ​ൻ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഇ​രു ക​മീ​ഷ​ണ​ർ​മാ​ർ​ക്കും ത​ന്നെ കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ കൂ​ടി പ​രി​ഹ​രി​ക്കു​മെ​ന്ന് തോ​ന്നി​ക്കു​ന്ന ത​ര​ത്തി​ൽ ക​മീ​ഷ​ന്റെ എ​ല്ലാ യോ​ഗ​ങ്ങ​ൾ​ക്കും മു​ന്നോ​ടി​യാ​യി അ​ജ​ണ്ട വി​ത​ര​ണം ചെ​യ്യു​മെ​ന്നും മി​നു​ട്സു​ക​ൾ കൈ​മാ​റു​മെ​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ലു​ണ്ട്. ഇ​രു ക​മീ​ഷ​ണ​ർ​മാ​രും കേ​ന്ദ്ര കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​ക്ക​യ​ച്ച ക​ത്ത് ക​മീ​ഷ​ന്റെ​യോ ഐ.​ടി ഡി​വി​ഷ​ന്റെ​യോ ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ കു​റി​ച്ചാ​യി​രു​ന്നി​ല്ലെ​ന്നും മ​റി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചു​മ​ത​ല​ക​ളെ കു​റി​ച്ചാ​യി​രു​ന്നു​വെ​ന്നും ക​മീ​ഷ​ൻ ന്യാ​യീ​ക​രി​ച്ചു.

ഇ.​സി.​ഐ നെ​റ്റ് വി​ല​യി​രു​ത്താ​ൻ സ​മി​തി

ഇ.​സി.​ഐ നെ​റ്റ് എ​ന്ന സോ​ഫ്റ്റ്​​വെ​യ​ർ ഉ​പ​യോ​ഗി​ച്ച് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും വോ​ട്ട​ർ പ​ട്ടി​ക​ക​ൾ ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ​യും ഐ.​ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സീ​മ ഖ​ന്ന​യു​ടെ​യും നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ​ത് വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​വും ച​ട്ട​വു​മ​നു​സ​രി​ച്ചാ​ണോ ഇ.​സി.​ഐ നെ​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തെ​ന്ന് മു​തി​ർ​ന്ന ഡെ​പ്യൂ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ അ​ധ്യ​ക്ഷ​നാ​യ സ​മി​തി വി​ല​യി​രു​ത്തും.

ആ ​സ​മി​തി​യി​ൽ ഒ​രു ​സ്വ​ത​ന്ത്ര ഐ.​ഐ.​ടി വി​ദ​ഗ്ധ​നെ അം​ഗ​മാ​ക്കാ​നും മൂ​ന്ന് ക​മീ​ഷ​ണ​ർ​മാ​രു​​ടെ ​യോ​ഗം തീ​രു​മാ​നി​ച്ചു. ച​ട്ട​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യാ​ണോ ഇ.​സി.​ഐ നെ​റ്റ് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം ഇ.​ആ​ർ.​ഒ അ​ട​ക്ക​മു​ള്ള ഫീ​ൽ​ഡ് ഓ​ഫി​സ​ർ​മാ​ർ​ക്ക് അ​വ​രു​ടെ നി​യ​മ​പ​ര​മാ​യ പ​ദ​വി പ്ര​കാ​രം സോ​ഫ്റ്റ്​​വെ​യ​ർ ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ക​മീ​ഷ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. ഇ.​സി.​ഐ​​​നെ​റ്റ് ഡ​ൽ​ഹി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ​തോ​​ടെ ​ഗോ​വ​യി​ൽ നി​ന്ന​ട​ക്കം ഇ.​ആ​ർ.​ഒ​മാ​ർ​ക്ക് വോ​ട്ടു ചേ​ർ​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​വി​​ശേ​ഷം റി​പ്പോ​ർ​ട്ട് ​ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മീ​ഷ​ന്റെ ഈ ​അ​വ​കാ​ശ​വാ​ദം.

ഗോ​വ​യി​ൽ എ​സ്.​ഐ.​ആ​റി​ൽ ​വോ​ട്ടു​വെ​ട്ടി​യ 97 പേ​രി​ൽ 81 പേ​രു​ടെ അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് ഇ.​ആ​ർ.​ഒ​മാ​ർ അ​വ​രെ ​ചേ​ർ​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടും ഇ.​സി.​ഐ നെ​റ്റ് തു​റ​ന്നു​കി​ട്ടാ​ത്ത​ത് പു​റ​ത്തു​വ​ന്ന​പ്പോ​ൾ അ​വ​രെ പി​ന്നീ​ട് ചേ​ർ​ത്തു​വെ​ന്ന് പ​റ​ഞ്ഞൊ​ഴി​യു​ക​യാ​ണ് ക​മീ​ഷ​ൻ ചെ​യ്ത​ത്.

Tags:    
News Summary - EC takes key decisions amid calls for Gyanesh Kumar's resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.