ചണ്ഡിഗഢ്: പഞ്ചാബിലെ അമൃത്സറിൽ രാജസൻസിയിൽ നിരങ്കാരി വിഭാഗം സിഖുകാരുെട പ്രാർഥന യോഗത്തിനുനേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിലെ പ്രതികളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് മുഖ്യമന്ത്രി അമരീന്ദർ സിങ് 50 ലക്ഷം ഇനാം പ്രഖ്യാപിച്ചു.
സംഭവത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച മുഖം മറച്ച് ബൈക്കിലെത്തിയ രണ്ടുപേർ പ്രാർഥന യോഗം നടന്ന നിരങ്കാരി ഭവനിലേക്ക് ഗ്രനേഡ് എറിഞ്ഞശേഷം കടന്നുകളയുകയായിരുന്നു. ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. സംഭവം ഭീകരാക്രമണമാണെന്ന് പഞ്ചാബ് ഡി.ജി.പി സുരേഷ് അറോറ പറഞ്ഞു.
ആക്രമണത്തിനുപയോഗിച്ച ഗ്രനേഡ് പാകിസ്താൻ സൈനിക ഒാർഡിനൻസ് ഫാക്ടറിയിൽ നിർമിച്ചവക്ക് സമാനമായതാണെന്ന് അനേ്വഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.