അമൃത്പാൽ സിങ് നേപ്പാളിലെത്തിയെന്ന്; രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് ഇന്ത്യ

കാഠ്മണ്ഡു: ഖലിസ്ഥാൻ വാദി അമൃത്പാൽ സിങ് നേപ്പാളിലെത്തിയതായി സംശയം. അമൃത്പാൽ സിങ് നിലവിൽ നേപ്പാളിൽ ഒളിവിൽ കഴിയുന്നുവെന്ന് ‘കാഠ്മണ്ഡു പോസ്റ്റ്’ ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം, അമൃത്പാൽ സിങ്ങിനെ മൂന്നാമതൊരു രാജ്യത്തേക്ക് കടക്കാൻ അനുവദിക്കരുതെന്നും ഇന്ത്യൻ പാസ്പോർട്ടോ മറ്റു വ്യാജ പാസ്പോർട്ടോ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചാൽ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് നേപ്പാൾ സർക്കാറിന് ഇന്ത്യ കത്തയച്ചു.

അമൃത്പാൽ സിങ്ങിനെക്കുറിച്ച മറ്റു വിവരങ്ങൾ ഹോട്ടലുകളും വിമാനത്താവളങ്ങളും അടക്കം എല്ലാ ഏജൻസികൾക്കും കൈമാറിയതായും പത്രം റിപ്പോർട്ട് ചെയ്യുന്നു.

വിവിധ പേരുകളിൽ നിരവധി പാസ്പോർട്ടുകൾ കൈവശമുള്ള അമൃത്പാൽ സിങ് മാർച്ച് 18നാണ് പഞ്ചാബ് പൊലീസ് വലയിൽനിന്ന് രക്ഷപ്പെട്ടത്.

അതേമസമയം, അമൃത്പാൽ സിങ്ങിന്‍റെ അടുത്ത സഹായിയും ഗൺമാനുമായ ഫോജി എന്നറിയപ്പെടുന്ന വീരേന്ദ്ര സിങ്ങിനെ അമൃത്സർ പൊലീസ് അറസ്റ്റ് ചെയ്തു. മുൻ സൈനിക ഉദ്യോഗസ്ഥനായ വീരേന്ദ്ര സിങ്ങിനെ അഞ്ചല പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലാണ് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റുചെയ്ത പ്രതിയെ അസമിലെ ദിബ്രൂഗഡ് ജയിലിലേക്കു മാറ്റി. സിങ്ങിന്‍റെ പിടിയിലായ മറ്റ് കൂട്ടാളികളെയും ഇവിടെയാണ് പാർപ്പിച്ചിരിക്കുന്നത്. 

Tags:    
News Summary - Amritpal Singh believed to be hiding in Nepal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.