ഹൈദരാബാദ്: വിവിധ സംസ്ഥാനങ്ങളിലായി നടന്ന വൻ മയക്ക്മരുന്ന് റെയ്ഡിൽ 230 കോടി രൂപ വിലമതിക്കുന്ന 221 കിലോ ആംഫിറ്റമിൻ പിടിച്ചെടുത്തു. ഇന്ത്യൻ എയർഫോഴ്സ് ഓഫീസർ, ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗവേഷണ ശാസ്ത്രജ്ഞൻ വെങ്കട് രാമറാവു എന്നിവർ റെയ്ഡിൽ അറസ്റ്റിലായിട്ടുണ്ട്.
മഹാരാഷ്ട്രയിലെ നാന്ദേഡിൽ നിന്നാണ് എയർ ഫോഴ്സ് വിംഗ് കമാൻഡർ പിടിയിലായത്. ഹൈദരാബാദിൽ നിന്ന് ഗോവയിലേക്ക് വരുന്നതിനിടെയായിരുന്നു അറസ്റ്റ്. 7 ലക്ഷം രൂപയും അഞ്ച് മൊബൈൽ ഫോണുകളും മറ്റു രേഖകളും ഇയാളിൽ നിന്ന് കണ്ടെത്തി. ഇയാളെ ആഴ്ചകളായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും എയർ ഫോഴ്സ് രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിച്ചു വരികയായിരുന്നു. വെള്ളിയാഴ്ചയാണ് റെയ്ഡ് നടന്നത്.
ഹൈദരാബാദിലെ നിരവധി നിശാപാർട്ടികളിൽ ആംഫിറ്റമിൻ ഉപയോഗിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ഇവിടത്തെ ഫാക്ടറിയിൽ നിർമിക്കുന്ന മരുന്നുകൾ മലേഷ്യ, തായ്ലൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് പ്രധാനമായും കടത്തുന്നത്. നാഡീവ്യൂഹങ്ങളെ ഉത്തേജിപ്പിക്കുന്ന ആംഫിറ്റമിന് കിലോക്ക് 18-20 ലക്ഷം രൂപയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.