Posted On
date_range Updated On
date_range അമിത് ഷായുടെ മണ്ഡലത്തിൽ കള്ളവോെട്ടന്ന്; അന്വേഷണത്തിന് ഉത്തരവ്
അഹ്മദാബാദ്: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ മത്സരിക്കുന്ന ഗാന്ധിനഗർ മണ്ഡലത്ത ിൽ കള്ളവോട്ട് ചെയ്തതായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിെൻറ അടിസ്ഥാനത്തിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രാഥമിക അന്വേഷണത്തിൽ ആദ്യ വിഡിയോ ശരിയല്ലെന്ന് തെളിഞ്ഞതായി തെര. കമീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ, രണ്ടാമത്തെ വിഡിയോ സംബന്ധിച്ച് ജില്ല കലക്ടർ വിശദമായി അന്വേഷണത്തിന് നിർദേശിച്ചു. ഗുജറാത്തിൽ 26 മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 23നായിരുന്നു. കോൺഗ്രസിലെ സി.ജെ. ചൗഡയാണ് അമിത് ഷായുടെ എതിർ സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.