Posted On
date_range Updated On
date_range അമിത് ഷാ മാപ്പുപറയണമെന്ന് മമത
സിലിഗുരി (പശ്ചിമബംഗാൾ): മഹാത്മാഗാന്ധിയെ ‘ബുദ്ധിമാനായ ബനിയ’ എന്ന് വിശേഷിപ്പിച്ച ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്കെതിരെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത്. അമിത് ഷാ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്ന് മമത ട്വീറ്റ് ചെയ്തു.
അമിത് ഷായുടെ നടപടി ബോധപൂർവവും നിർഭാഗ്യകരവും അധാർമികവുമാണ്. ഗാന്ധിജി രാഷ്ട്രപിതാവും ലോകത്തിെൻറ മുന്നിൽ അഹിംസയുടെ പ്രതിരൂപവുമാണ്. അേദ്ദഹത്തെക്കുറിച്ച് സംസരിക്കുേമ്പാൾ അങ്ങേയറ്റത്തെ ബഹുമാനം വെച്ചുപുലർത്തുകയും മാന്യമായ ഭാഷ ഉപയോഗിക്കുകയും വേണം ^ മമത തെൻറ ട്വിറ്ററിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.