അമിത്​ ഷായുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവ്​; എയിംസിൽ നിരീക്ഷണത്തിൽ തുടരും

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാക്ക്​ ഒരാഴ്​ചക്കിടെ നടത്തിയ രണ്ടു കോവിഡ്​ പരിശോധനകളിലും ഫലം നെഗറ്റീവ്​. നേരത്തേ കോവിഡ്​ ഭേദമായ അമിത്​ ഷായെ ക്ഷീണവും ശരീര തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്ന്​ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെവെച്ച്​ നടത്തിയ രണ്ടു പരിശോധനയിലും കോവിഡ്​ ഫലം നെഗറ്റീവാണെന്ന്​ 'ദ പ്രിൻറ്​' ഓൺലൈൻ മാധ്യമം റിപ്പോർട്ട്​ ചെയ്​തു.

ആഗസ്​റ്റ്​ 17നാണ്​ കോവിഡ്​ ഭേദമായശേഷം വസതിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന അമിത്​ ഷായെ എയിംസിൽ പ്രവേശിപ്പിച്ചത്​. അദ്ദേഹത്തിൻെറ ആരോഗ്യനില തൃപ്​തികരമാണെന്നും ഡോക്​ടർമാർ നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.

ഗുരുതര പ്രമേഹ ബാധയുള്ള അമിത്​ ഷാ എയിംസിൽ നിരീക്ഷണത്തിൽ തുടരും. ആശുപത്രിയിൽ വെച്ചുതന്നെ ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ആഗസ്​റ്റ്​ രണ്ടിനാണ്​ അമിത്​ ഷാക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. തുടർന്ന്​ 12ദിവസം ഗുരുഗ്രാമിലെ​ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

Tags:    
News Summary - Amit Shah tests negative for Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.