ന്യൂഡൽഹി: ഇന്ത്യയുടെ ഭാഷാ പൈതൃകം വീണ്ടെടുക്കാനും അഭിമാനത്തോടെ മാതൃഭാഷയിൽ ലോകത്തെ നയിക്കാനുമുള്ള സമയമായെന്ന് അമിത് ഷാ. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ അഷുതോഷ് അഗ്നി ഹോത്രിയുടെ ' മേം ബൂന്ദ് സ്വയം, ഖുദ് സാഗർ ഹൂം' എന്ന പുസ്തകത്തിന്‍റെ പ്രകാശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇംഗ്ലീഷ് സംസാരിക്കുന്നത് നാണക്കേടാണെന്ന് തോന്നുന്നൊരു സമൂഹം വിദൂരമല്ലെന്നും അങ്ങനെയുള്ളവർക്കു മാത്രമേ മാറ്റം സാധ്യമാക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
"നമ്മുടെ രാജ്യത്തെയും സംസ്കാരത്തെയും മതത്തെയുമൊന്നും മനസ്സിലാക്കി തരാൻ ഒരു വിദേശ ഭാഷകൾക്കും കഴിയില്ല.പകുതി പാകമായ ഒരു ഭാഷ ഉപയോഗിച്ച് സമ്പൂർണ ഇന്ത്യയെ മനസ്സിലാക്കുന്നതെങ്ങനെയെന്നറിയില്ല. ഇത്തരത്തിലൊരു മാറ്റം എളുപ്പമല്ലെന്ന് എനിക്കറിയാം.എന്നാലും ഇന്ത്യൻ സമൂഹം അത് നേടുമെന്ന് തന്നെ വിശ്വസിക്കുന്ന." ഷാ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.